ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥൂറാം ഗോദ്സെയെ ദേശഭക്തൻ എന്ന് വിളിച്ച, ഭോ പാൽ ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയും മാലേഗാവ് സ്ഫോടന കേസ് പ്രതിയുമായ പ്ര ജ്ഞ സിങ് ഠാകുറിെൻറ വിവാദ പ്രസ്താവനയിൽനിന്ന് തടിയൂരാൻ ബി.െജ.പി.
ഠാകുറിനേ ാട് പൊറുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രജ്ഞ സിങ്ങിന് കാരണം കാണിക ്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചുവെന്നും ഒരാഴ്ചക്കകം നടപടിയുണ്ടാകുെമന്നും ബ ി.ജെ.പി അധ്യക്ഷൻ അമിത് ഷായും വ്യക്തമാക്കി. തീവ്ര ഹിന്ദുത്വ വികാരമിളക്കാൻ െപാതുതെ രഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ചേർന്ന ് ഇറക്കിയ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രജ്ഞ സിങ് ഠാകുറിെൻറ ഗോദ്സെ സ്തുതി തിരിച്ചടിയായപ്പോഴാണ് പാർട്ടിയുടെ പരിക്ക് കുറക്കാൻ ഇരുവർക്കും തള്ളിപ്പറയേണ്ടി വന്നത്.
പ്രജ്ഞ സിങ്ങിെൻറ പ്രസ്താവനയെ പിന്തുണച്ച് രംഗത്തുവന്ന മുതിർന്ന നേതാക്കളോടും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായി പാർട്ടി വിശദീകരണം തേടി. പാർട്ടി എം.പി അനന്ത് കുമാർ ഹെഗ്ഡെ, നളിൻ കുമാർ കുടീൽ എന്നിവരോട് വിശദീകരണം ചോദിച്ചുവെന്നും മധ്യപ്രദേശ് സംസ്ഥാന ഘടകത്തിെൻറ മീഡിയ ചുമതലയുള്ള അനിൽ സൗമിത്രയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും ബി.ജെ.പി അറിയിച്ചു.
മഹാത്മ ഗാന്ധി രാഷ്ട്രപിതാവാണെന്നും എന്നാലത് ഇന്ത്യയുടേതല്ല പാകിസ്താേൻറതാണെന്നും അനിൽ സൗമിത്ര ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനുശേഷമാണ് നടപടി. മാലേഗാവ് അടക്കമുള്ള ഭീകരാക്രമണ കേസുകളിൽ പ്രതിയായ പ്രജ്ഞ സിങ്ങിനെ ഭോപാലിൽ ബി.ജെ.പി സ്ഥാനാർഥിയാക്കിയപ്പോൾ തന്നെ പ്രതിപക്ഷം രൂക്ഷമായ വിമർശനവുമായി രംഗത്തുവന്നിരുന്നു.
എന്നാൽ, ആ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും പ്രജ്ഞ സിങ്ങിന് പിന്തുണയുമായി ഇറങ്ങി. ഇതിനിടയിലാണ് ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോദ്സെ ആണെന്ന കമൽ ഹാസെൻറ പ്രസ്താവനയോട് പ്രജ്ഞസിങ് പ്രതികരിച്ചത്. ഗാന്ധിജിയെ കൊന്ന നാഥൂറാം ഗോദ്സെ ദേശഭക്തനായിരുന്നുവെന്നും അങ്ങനെതന്നെ തുടരുമെന്നുമായിരുന്നു പ്രജ്ഞ സിങ്ങിെൻറ പ്രതികരണം.
പ്രധാനമന്ത്രി പ്രജ്ഞക്കെതിരെ ചാനലിനോട് പറഞ്ഞത് ഏറ്റെടുത്ത് ബി.ജെ.പി പിന്നീട് ട്വീറ്റ് ചെയ്തു. പ്രജ്ഞ നടത്തിയ പ്രതികരണം നിർഭാഗ്യകരവും ജുഗുപ്സാവഹവുമാണെന്നും സംസ്കാരമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്നും പ്രധാനമന്ത്രി പറഞ്ഞുവെന്ന് ബി.ജെ.പി ട്വീറ്റിൽ കുറിച്ചു.
അത്തരം കാര്യങ്ങൾ പറയുന്നവർ 100 വട്ടം ആലോചിക്കണം. അവർ മാപ്പുപറഞ്ഞുവെന്നത് വേറെ വിഷയമാണെന്നും ഹൃദയം കൊണ്ട് െപാറുക്കാൻ തനിക്കാവില്ലെന്നും മോദി കുട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.