അമൃത്സറിലെ കോൺഗ്രസ് പ്രവർത്തകർ നിരാശയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണക്കളത ്തിൽ വാക്കുകൾകൊണ്ട് വെടിയുണ്ട പായിക്കുമെന്ന് അണികൾ പ്രതീക്ഷിച്ചിരുന്ന താര പ്ര ചാരകൻ നവജ്യോത് സിങ് സിദ്ദുവിെന ഗാലറിയിൽപോലും കാണാനില്ല. രാജ്യം മുഴുവൻ കോൺ ഗ്രസിനു വേണ്ടി പ്രചാരണത്തിനിറങ്ങിയ സിദ്ദു സ്വന്തം നാട്ടിൽ മുങ്ങിനടക്കുന്നതിെൻ റ കാരണം അമൃത്സറിലുള്ളവർക്ക് അറിയാം.
ഭാര്യ നവജ്യോത് കൗറിന് സീറ്റ് നൽകാത്ത തിെൻറ പിണക്കമാണ്. അമൃത്സറിലോ ചണ്ഡിഗഢിലോ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാ യിരുന്നു നവ്ജ്യോത് കൗർ. എന്നാൽ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അവർക്ക് സീറ്റ് നൽകില്ല എന്ന നിലപാടെടുത്തു. ബി.ജെ.പിയിലായിരിക്കെ കോൺഗ്രസിെൻറ കോട്ടയായ അമൃത്സർ 2004ലും 2009ലും സിദ്ദു പിടിച്ചെടുത്തിരുന്നു. എന്നാൽ, 2014 ൽ അരുൺ ജെയ്റ്റ്ലി അമൃത്സറിൽ നിന്ന് മത്സരിച്ചേപ്പാൾ തോറ്റു. അന്നു ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സിദ്ദു കോൺഗ്രസിലെത്തുന്നത്. ഭാര്യ കൗറും അമൃത്സർ ഇൗസ്റ്റ് നിയമസഭ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചിരുന്നു. പിന്നീട് അവരും കോൺഗ്രസിലെത്തി.
സീറ്റ് നിഷേധിച്ചതിനെതിരെ കഴിഞ്ഞ ദിവസം നവജ്യോത് കൗർ പരസ്യപ്രതികരണവുമായി രംഗത്തുവന്നു. ക്യാപ്റ്റൻ അമരീന്ദർ സിങ്ങാണ് തെൻറ സീറ്റ് നിഷേധിച്ചത്. സ്ത്രീകളെ ബഹുമാനിക്കാൻ ക്യാപ്റ്റൻ തയാറാകണം. വിദ്യാഭ്യാസമുള്ള, ജനങ്ങളെ സേവിക്കാൻ ഇഷ്ടപ്പെടുന്ന എന്നെപോെലയുള്ള നേതാക്കളെ എന്തുകൊണ്ട് ഒഴിവാക്കിയെന്നും അവർ ചോദിച്ചു. സിദ്ദു സംസ്ഥാനത്ത് പ്രചാരണത്തിനിറങ്ങില്ലെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുലിനും ജനറൽ സെക്രട്ടറി പ്രിയങ്കക്കും പിന്നാലെ മിക്ക സംസ്ഥാനങ്ങളിലും പ്രചാരണത്തിന് സിദ്ദുവും എത്തിയിരിന്നു. പഞ്ചാബിൽ അവസാനഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലും ഏറക്കുറെ വേെട്ടടുപ്പ് പൂർത്തിയായതോടെ സിദ്ദു പഞ്ചാബിൽ തിരിച്ചെത്തിയിട്ടുണ്ട്.
എന്നാൽ, തൊണ്ടയിൽ മുറിവുണ്ടായതായി ചൂണ്ടിക്കാട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സിദ്ദുവിെൻറ പിണക്കം മാറ്റി പ്രചാരണ രംഗത്തിറക്കാൻ പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നുണ്ടെങ്കിലും അമരീന്ദർ സിങ്ങിന് കേട്ട ഭാവമില്ല. അടുത്തിടെ സിദ്ദു നടത്തിയ ചില പരാമർശങ്ങൾ അമരീന്ദർ സിങ്ങുമായുള്ള ബന്ധം വഷളാക്കിയിരുന്നു. ബുധനാഴ്ച ബട്ടിൻഡയിൽ പ്രിയങ്ക ഗാന്ധി പെങ്കടുത്ത തെരെഞ്ഞടുപ്പ് റാലിയിൽ പേരിന് പെങ്കടുത്ത് സിദ്ദു തെൻറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അമൃത്സറിൽ കോൺഗ്രസിലെ സിറ്റിങ് എം.പി ഗുർജിത് സിങ് ഒാജ്ല തന്നെയാണ് മത്സരിക്കുന്നത്. രണ്ടു ലക്ഷം വോട്ടിനാണ് ഗുർജിത് സിങ് വിജയിച്ചത്. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പൂരിയെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ ബി.ജെ.പി നിർത്തിയിരിക്കുന്നത്. സിദ്ദുവിെൻറ അഭാവമുണ്ടെങ്കിലും അമൃത്സർ ഇക്കുറിയും കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് പ്രചാരണ റാലികളും പ്രവർത്തനവും വ്യക്തമാക്കുന്നു. പഞ്ചാബിൽ വേരോട്ടമില്ലാത്ത ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളിെൻറ വോട്ടുബാങ്കിലാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.