കൊച്ചി: മന്ത്രിയെച്ചൊല്ലിയും ആർ. ബാലകൃഷ്ണ പിള്ള നേതൃത്വം നൽകുന്ന കേരള കോൺഗ്രസിെൻറ (ബി) വരവിനെച്ചൊല്ലിയും എൻ.സി.പിയിൽ തർക്കം തുടരുന്നു. പിള്ളയുമായി സഹകരിക്കേണ്ടെന്ന് സംസ്ഥാന നേതൃയോഗം തീരുമാനിച്ചെങ്കിലും പാർട്ടി വിപുലീകരണത്തിെൻറ ഭാഗമായി അദ്ദേഹത്തെ സ്വാഗതം ചെയ്യണമെന്ന നിലപാടിൽ ഒരു വിഭാഗം ഉറച്ചുനിൽക്കുകയാണ്. ഇവർക്ക് ദേശീയ നേതൃത്വത്തിെൻറ പിന്തുണയുമുണ്ട്. എന്നാൽ, പിള്ളയുടെ വരവ് എങ്ങനെയും തടയാനുള്ള നീക്കത്തിലാണ് എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവർ.
കുറ്റമുക്തനായി എത്തിയാൽ ശശീന്ദ്രൻ മന്ത്രിയാകുമെന്നാണ് കഴിഞ്ഞയാഴ്ച നേതൃയോഗത്തിന് ശേഷം ആക്ടിങ് അധ്യക്ഷൻ ടി.പി. പീതാംബരൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ഇതിന് പിന്നാലെ തോമസ് ചാണ്ടിയല്ലാതെ മറ്റാരും മന്ത്രിയാകില്ലെന്ന പ്രഖ്യാപനവുമായി സംസ്ഥാന നിർവാഹകസമിതിയിലെ പ്രത്യേക ക്ഷണിതാവ് പ്രദീപ് പാറപ്പുറം രംഗത്തെത്തി. തുടർന്ന്, സംഘടനാവിരുദ്ധ പ്രവർത്തനത്തിെൻറ പേരിൽ പ്രദീപിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. നേതൃത്വത്തിെൻറ നിർദേശം മറികടന്ന് ചാനലുകൾക്ക് മുന്നിൽ പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്തതിനാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് പീതാംബരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ടി.പി. പീതാംബരൻ ശരത് പവാർ, പ്രഫുൽ പേട്ടൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലയനനീക്കവുമായി മുന്നോട്ടുപോകാൻ അനുവാദം ലഭിച്ചിരുന്നു. പാർട്ടിയെ വിശാലമാക്കുക എന്ന ലക്ഷ്യത്തോടെ പിള്ളയുമായി സഹകരിക്കാമെന്നും മന്ത്രിസ്ഥാനവുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടെന്നുമാണ് ദേശീയ നേതൃത്വത്തിെൻറ നിലപാട്. ലയനം നടന്നാലും മന്ത്രിസ്ഥാനം ശശീന്ദ്രന് തന്നെയെന്ന് നേതൃത്വം വ്യക്തമാക്കിയെങ്കിലും കേസ് നീണ്ടുപോയാൽ താൻ കുറ്റമുക്തനാകാൻ പാർട്ടി കാത്തിരിക്കില്ലെന്നും മന്ത്രിസ്ഥാനം ഗണേഷ്കുമാറിന് പോകുമെന്നും ശശീന്ദ്രൻ ഭയപ്പെടുന്നു.
എന്നാൽ, ദേശീയ നേതൃത്വവും നിഷ്പക്ഷ നിലപാടുള്ള പ്രവർത്തകരും ശശീന്ദ്രെൻറ താൽപര്യത്തിന് വേണ്ടി പാർട്ടിയുടെ വളർച്ചയെ തടയരുെതന്ന പക്ഷക്കാരാണ്. പാർട്ടിക്കുള്ള മന്ത്രിസ്ഥാനം അനിശ്ചിതമായി ഒഴിച്ചിടുന്നതിലും ഇവർക്ക് അസംതൃപ്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.