മുംബൈ: 79 മണിക്കൂര്‍ നീണ്ട രാഷ്ട്രീയ നാടകത്തിെൻറ രണ്ടാമങ്കത്തിന് പരിസമാപ്തി കുറിക ്കുമ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഒരൊറ്റ പവര്‍ ഹൗസെ ഉള്ളൂവെന്നും അത് താനാണ െന്നും ശരദ് പവാര്‍ സംശയലേശെമന്യേ തെളിയിക്കുന്നു. പവാറിെൻറ ജ്യേഷ്ഠ പുത്രന് അജിത് പവാറിലൂടെ എന്‍.സി.പിയെ പിളര്‍ത്തി സര്‍ക്കാറുണ്ടാക്കാനുള്ള അമിത് ഷായുടെ തന്ത്രമാണ് തകര്‍ന്നടിഞ്ഞത്. 79ാം വയസ്സിലും താന്‍തന്നെയാണ് ചാണക്യനെന്ന് പവാര്‍ തിരുത്തി.
ശിവസ േന, എൻ.സി.പി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിൽ സേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയ ാകുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അജിത് ബി.ജെ.പി പാളയത്തിലേക്ക് പോയത്. 54 എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണ കത്തുമായായിരുന്നു നീക്കം. അമിത് ഷായുടെ നിര്‍ദേശപ്രകാരം മും ബൈയില്‍ പറന്നിറങ്ങിയ ഭൂപേന്ദ്ര യാദവും ദേവേന്ദ്ര ഫഡ്നാവിസും അജിതിനെ പാട്ടിലാക്കി. സ േനയുടെ സഖ്യശ്രമം അട്ടിമറിച്ച് ശനിയാഴ്ച രാവിലെ ഫഡ്നാവിസും അജിത് പവാറും മുഖ്യമന്ത് രിയും ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തു.
27 എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണയാണ് അജിത് പ്രതീക്ഷിച്ചത്. എന്നാല്‍, അജിതിന് ഒപ്പം പോയവരില്‍ അവസാന എം.എല്‍.എയെവരെ തിരിച്ചെത്തിച്ച് പാര്‍ട്ടിയിലും കരുത്തന് താന്‍തന്നെയാണെന്ന് പവാര്‍ തെളിയിച്ചു.
മഹാരാഷ്ട്ര നാടകം: നാൾവഴികൾ
- ഒക്ടോബർ 21, 2019 : മഹാരാഷ്ട്രയിലെ 14ാം നിയമസഭയിലെ 288 സീറ്റുകളിേലക്കുള്ള െതരഞ്ഞെടുപ്പ്
- ഒക്ടോബർ 24 : ഫലപ്രഖ്യാപനം. 105 സീറ്റുകളിൽ ബി.ജെ.പിക്ക് ജയം. ശിവസേനക്ക് 56, എൻ.സി.പിക്ക് 54, കോൺഗ്രസിന് 44.
- നവംബർ 9: ബി.ജെ.പിയെ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുന്നു. ഭൂരിപക്ഷം തെളിയിക്കാൻ 48 മണിക്കൂർ അനുവദിച്ചു.
- നവംബർ 10: സർക്കാർ രൂപവത്കരിക്കാൻ കഴിയില്ലെന്ന് ബി.ജെ.പി അറിയിക്കുന്നു.
- നവംബർ 10: സർക്കാറുണ്ടാക്കാൻ ശിവസേന ഗവർണറെ സന്നദ്ധത അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ 24 മണിക്കൂർ അനുവദിച്ചു.
- നവംബർ 11: ഭൂരിപക്ഷത്തിെൻറ പിന്തുണയുണ്ടെന്നും സർക്കാർ രൂപവത്കരിക്കാനാവുമെന്നും ശിവസേനയുടെ അവകാശവാദം. മൂന്നു ദിവസം വേണമെന്നും ആവശ്യം.
- നവംബർ11: മൂന്നു ദിവസം വേണമെന്ന ശിവസേനയുടെ അഭ്യർഥന ഗവർണർ തള്ളി. തുടർന്ന് എൻ.സി.പിയെ ക്ഷണിച്ചു.
- നവംബർ 12: ഗവർണറുടെ നടപടിക്കെതിരിൽ ശിവസേന സുപ്രീംകോടതിയിൽ.
- നവംബർ12: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം.
- നവംബർ 22: തെരഞ്ഞെടുപ്പിനുശേഷം രൂപം നൽകിയ ‘മഹാരാഷ്ട്ര വികാസ് അഗാഡി’ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദ്ദവ് താക്കറെയുടെ പേര് നിർദേശിക്കുന്നു
- നവംബർ 23: ശനിയാഴ്ച പുലർച്ച 5.47ന് രാഷ്ട്രപതി ഭരണം പിൻവലിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫഡ്നാവിസ് ചുമതലയേറ്റു. അജിത് പവാർ ഉപമുഖ്യമന്ത്രി.
- നവംബർ 23: ഗവർണർ ഭഗത് സിങ് കോശിയാരിയുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ കോൺഗ്രസ്, ശിവസേന, എൻ.സി.പി ഹരജി. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം. ഹരജി പരിഗണിക്കൽ ഞായറാഴ്ചത്തേക്ക് മാറ്റി.
- നവംബർ 24: രാഷ്ട്രപതി ഭരണം പിൻവലിക്കാൻ ഗവർണർ ശിപർശചെയ്ത കത്ത് പിറ്റേന്ന് രാവിലെ കോടതി മുമ്പാകെ ഹാജരാക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രത്തിനും മറ്റുള്ളവർക്കും നോട്ടീസ്.
- നവംബർ 26: ദേവേന്ദ്ര ഫഡ്നാവിസ് നയിക്കുന്ന മഹാരാഷ്ട്ര സർക്കാർ നവംബർ 27ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി
- നവംബർ 26: വിശ്വാസ വോട്ടെടുപ്പ് നടത്താൻനിൽക്കാതെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.