ഭൂരിപക്ഷം കുറഞ്ഞതിൽ നിരാശയില്ല -കെ. എൻ.എ ഖാദർ

മലപ്പുറം: വേങ്ങരയിൽ 23,310 വോട്ടി​​െൻറ ഭൂരിപക്ഷത്തിൽ വിജയിച്ചതിൽ വള​െര സന്തോഷമെന്ന്​ കെ.എൻ.എ ഖാദർ. വിജയം യു.ഡി.എഫ്​ നേതാക്കൾക്ക്​ സമർപ്പിക്കുന്നു. ത​​െൻറ മാത്രം വിജയമല്ല, യു.ഡി.എഫ്​ പ്രവർത്തകരു​െടയും മണ്ഡലത്തി​െല സാധാരണക്കാരായ വോട്ടർമാരു​െടയും പ്രവർത്തനഫലമാണ്​ വിജയം.  ​ഭുരിപക്ഷം കുറഞ്ഞതിൽ നിരാശയില്ല. ഇതിലും കുറഞ്ഞ വോട്ടുനിലയിലും കൂടിയ വോട്ടു നിലയിലും താൻ മത്​സരിച്ചിട്ടുണ്ട്​. ഇത്​ അവസാനത്തെ തെരഞ്ഞെടുപ്പല്ല. യു.ഡി.എഫ്​ പൂർവാധികം ശക്​തിയോടു കൂടി തിരിച്ചുവരും. 

യു.ഡി.എഫി​​െൻറ വിജയം സാ​േങ്കതികം മാത്രമാണെന്ന സി.പി.എം സംസ്​ഥാന ​െസക്രട്ടറി കോടിയേരിയു​െടത്​ സാ​േങ്കതിക വാദം മാത്രമാണ്​. എൽ.ഡി.എഫ്​ ഭരണകക്ഷി എന്ന നിലയിൽ അവരുടെ സാമ്പത്തിയ- രാഷ്​ട്രീയ സ്വാധീനം ദുരുപയോഗം ​െചയ്​തിട്ടും ഇത്രയേ സാധിച്ചുള്ളു. അവർക്കും വോട്ടു നിലയിൽ വലിയ വർധനവൊന്നും ഉണ്ടാക്കാനായിട്ടില്ലെന്നും കെ.എൻ.എ ഖാദർ പറഞ്ഞു. 

Tags:    
News Summary - Never Worried About Majority Says KNA Khadar - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.