കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗിൽനിന്ന് വിഘടിച്ചുനിന്നവർ െഎ.എൻ.എൽ ഡെമോക്രാറ്റിക് രൂപവത്കരിച്ചു. െഎ.എൻ.എൽ നേതൃത്വം സ്വീകരിച്ച ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് പുതിയ പാർട്ടി രൂപവത്കരിച്ചതെന്ന് നേതാക്കൾ അറിയിച്ചു. ദേശീയതലത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടരും.
അഷ്റഫ് പുറവൂർ (പ്രസി.), പി.കെ. മൊയ്തുണ്ണി, പി.കെ. സാലിം, ഇസ്മാഇൗൽ ഹാജി, ഷാജഹാൻ െകാല്ലം (വൈസ് പ്രസി.), കരീം പുതുപ്പാടി (ജന. സെക്ര.), റഹീം പള്ളത്ത്, സിറാജ്, രഞ്ജിത്ത് നാരായണൻ, ലത്തീഫ് കുന്നിരിക്ക (സെക്ര.), എ.ടി. മജീദ് (ട്രഷ.), നിർമല രവീന്ദ്രൻ (വിമൻസ് ലീഗ് ജന. കൺ.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
എം. ബഷീർ അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. അഷ്റഫ് പുറവൂർ അധ്യക്ഷത വഹിച്ചു. ഹിനായത്തുല്ല, നാഗൂർരാജ, സർവാർഖാൻ, ഹമീദ് മരക്കാർ, ഖുദൂസ് രാജ, റഹീം പള്ളത്ത്, ഇസ്മാഇൗൽ ഹാജി, പി.കെ. സാലിം, പ്രഫ. ഷെയ്ക്ക് മുഹമ്മദ് എന്നിവർ സംസാരിച്ചു. കരീം പുതുപ്പാടി സ്വാഗതവും പി.കെ. സുലൈമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.