പാട്ന: 16 മാസങ്ങൾക്ക് മുമ്പ് സംഘമുക്ത ഭാരതത്തിനു വേണ്ടി രാഷ്ട്രീയ പാർട്ടികളെ സംഘടിപ്പിച്ച നിതീഷ് കുമാർ ഇന്ന് ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭാഗവതിനെ സന്ദർശിക്കും. ഹിന്ദു പണ്ഡിതൻ രാമാനുജ ആചാര്യയുടെ 1000ാമത് ജൻമവാർഷികവുമായി ബന്ധപ്പെട്ട് ബിഹാറിലെ ഭോജ്പൂരിൽ നടക്കുന്ന പരിപാടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക.
ഭക്തി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തികളെ ആദരിക്കുന്ന ചടങ്ങിലാണ് ഇരുവരും പെങ്കടുക്കുന്നത്. ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടുന്ന വി.െഎ.പികളിൽ മോഹൻ ഭാഗവതും ഉൾപ്പെടുന്നു. ഇെതാരു പ്രധാനപ്പെട്ട സാംസ്കാരിക ചടങ്ങാണെന്നും ആരും രാഷ്ട്രീയം കാണരുെതന്നും മുഖ്യമന്ത്രിയുടെ വാക്താവ് അറിയിച്ചു. ധാരാളം വി.െഎ.പികൾ ചടങ്ങിന് വരുന്നുണ്ട്. ആർ.എസ്.എസ് മുഖ്യനെ മാത്രം എടുത്തു പറയേണ്ട ആവശ്യെമന്താണെന്നും അദ്ദേഹം ചോദിച്ചു.
ആർ.എസ്.എസ് മുക്ത് ഭാരത് എന്ന മുദ്രാവാക്യത്തിനു ശേഷം നിതീഷ് കുമാർ ആദ്യമായാണ് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തുന്നത്. മഹാ സഖ്യത്തിനോെടാപ്പമായിരുന്നേപ്പാൾ ഏറ്റവും വലിയ ആർ. എസ്.എസ് വിരോധി സഖ്യം വിട്ട് ബി.ജെ.പിയുമായി കൈകോർത്തത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എതിർ പാർട്ടികൾ. ഇത് നിതീഷ് കുമാറിെൻറ രാഷ്ട്രീയാന്ത്യമാണെന്ന് ആർ.ജെ.ഡി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.