തിരുവനന്തപുരം: തർക്കങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് സ്ഥാനാർഥികളെ പ്രഖ ്യാപിച്ചെങ്കിലും നായർ, ഇൗഴവ വോട്ടുകൾ സംബന്ധിച്ച് ആശങ്കയൊഴിയാതെ ബി.ജെ.പി. ശബരിമ ല വിഷയത്തിൽ സർക്കാറിനെതിരെ പരസ്യനിലപാട് കൈക്കൊണ്ട എൻ.എസ്.എസ് തെരഞ്ഞെടുപ്പി ൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കാത്തതാണ് ആശങ്കക്ക് പ്രധാന കാരണം. നായർ വോട്ട് കൂടി പ്രതീക്ഷിച്ചാണ് ബി.ജെ.പി സ്ഥാനാർഥി നിർണയം. ക്രിസ്ത്യൻ, ഇൗഴവ വോട്ടുകൾ അനുകൂലമാക്കാനുള്ള ശ്രമവും പട്ടിക പരിശോധിച്ചാൽ കാണാം.
ബി.ജെ.പി മത്സരിക്കുന്ന 14 ൽ ഏഴിടത്തും നായർ സമുദായാംഗങ്ങളാണ് സ്ഥാനാർഥികൾ. മൂന്ന് ഇൗഴവർ, രണ്ട് ക്രിസ്ത്യാനികൾ, ഒാരോ ബ്രാഹ്മണ, ധീവര സമുദായാംഗങ്ങൾ പട്ടികയിലുണ്ട്. കൂടാതെ ബി.ഡി.ജെ.എസിന് അഞ്ച് സീറ്റ് നൽകിയിട്ടുമുണ്ട്. അതിൽ മൂന്നുപേർ ഇൗഴവ സമുദായാംഗമാണെന്നാണ് വിവരം. അതിനിടെ പട്ടിക വിഭാഗത്തിൽനിന്നുള്ളവർക്ക് സീറ്റ് നൽകാത്തത് ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്.
പത്തനംതിട്ടയിലെ സ്ഥാനാർഥി നിർണയംപോലും നായർ വോട്ടുകളിൽ ഉടക്കിയാണ് നീണ്ടത്. എൻ.എസ്.എസ് നേതൃത്വവുമായി കൂടിയാലോചിച്ചാണ് കെ. സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയതെന്ന് ബി.ജെ.പി നേതൃത്വം വിശദീകരിക്കുന്നു. തങ്ങളുടെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം നടത്തിയ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ മകൻ നേതൃത്വം നൽകുന്ന ബി.ഡി.ജെ.എസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ എൻ.എസ്.എസ് നിലപാട് സംബന്ധിച്ചും എൻ.ഡി.എക്ക് ആശങ്കയുണ്ട്.
എൻ.എസ്.എസിനെ സംബന്ധിച്ചിടത്തോളം എൽ.ഡി.എഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. അതിനായി അവർ യു.ഡി.എഫ് അനുകൂല നിലപാടെടുക്കുമോയെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്. ബി.ഡി.ജെ.എസ് എൻ.ഡി.എ ഘടകകക്ഷിയായി മത്സരിക്കുേമ്പാൾ ഇൗഴവ വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വെള്ളാപ്പള്ളി നടേശൻ എൽ.ഡി.എഫ് അനുകൂല നിലപാട് തുടരുന്നത് ഏതുതരത്തിൽ പ്രതിഫലിക്കുമെന്നതിൽ ബി.ജെ.പിക്ക് ആശയക്കുഴപ്പമുണ്ട്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി രണ്ട് ക്രിസ്ത്യൻ സമുദായാംഗങ്ങളെ സ്ഥാനാർഥിയാക്കിയത് മറ്റ് മണ്ഡലങ്ങളിലും ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.