ദുരന്തകാര്യത്തിലും പ്രധാനമന്ത്രി രാഷ്​ട്രീയം കളിക്കുന്നു -യു.ഡി.എഫ്​

തിരുവനന്തപുരം: ഒാഖി ദുരന്തകാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്​ട്രീയം കളിക്കുകയാണെന്ന്​ യു.ഡി.എഫ്​. ഒാഖി ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രിയെ നേരിൽകണ്ട് നിവേദനം സമര്‍പ്പിക്കാന്‍ യു.ഡി.എഫ്​ പ്രതിനിധിസംഘത്തിന്​ അനുമതി നിഷേധിച്ചത്​ പ്രതിഷേധാർഹമാണെന്ന്​ യു.ഡി.എഫ്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

അനുമതി ചോദിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന് മുൻകൂട്ടി കത്ത്​ നല്‍കിയിരുന്നു. അനുമതിക്ക്​ അവസരം വേണമെന്ന്​ മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷ​െമന്നനിലയിലാണ്​ കുറിഞ്ഞി സന്ദർശനം മാറ്റി​െവച്ച്​​ പ്രധാനമന്ത്രിയെ നേരിൽകണ്ട്​ നിവേദനം നൽകാൻ യു.ഡി.എഫ്​ തീരുമാനിച്ചത്​. എന്നാൽ, അനുമതി നിഷേധിച്ച്​ നരേന്ദ്ര മോദി തരംതാണ രാഷ്​ട്രീയം കളിച്ചു. മുഖ്യ പ്രതിപക്ഷത്തെ മാറ്റിനിര്‍ത്തി ഒരു എം.എൽ.എ മാത്രമുള്ള ബി.ജെ.പിക്ക് പ്രധാനമന്ത്രി കൂടിക്കാഴ്​ചക്ക്​ അവസരം നല്‍കിയത് തരംതാണ നടപടിയാണ്​. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയുള്ള റവന്യൂ മന്ത്രിക്കും സന്ദർശനാനുമതി നിഷേധിച്ചു. 

അനുമതി നിഷേധിച്ച സാഹചര്യത്തിലാണ്​ യു.ഡി.എഫ്​ നൽകാൻ ഉദ്ദേശിച്ചിരുന്ന നിവേദനം പ്രധാനമന്ത്രിക്ക്​ പൂന്തുറ സന്ദർശനത്തിനിടെ സ്​ഥലം എം.എൽ.എ എന്നനിലയിൽ വി.എസ്.​ ശിവകുമാർ നൽകിയതെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ച്​ രണ്ടായിരം കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന്​ നിവേദനത്തിൽ യു.ഡി.എഫ്​ ആവശ്യപ്പെട്ടു.

കേന്ദ്രത്തിൽ ഫിഷറീസ്​ മന്ത്രാലയം ആരംഭിക്കുക, ദുരന്തത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വഞ്ചികളും കണ്ടെത്താനുള്ള ജോലികള്‍ വേഗത്തിലാക്കാന്‍ നേവല്‍ എയര്‍ക്രാഫ്റ്റുകളുടെയും നേവിയുടെ വലിയ കപ്പലുകളുടെയും സേവനം ഉപയോഗപ്പെടുത്തുക, നാഷനല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രോജക്റ്റ് രണ്ടാം ഘട്ടത്തി​​െൻറ പൂര്‍ത്തീകരണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ദുരന്തം സംഭവിച്ച്​ 20 ദിവസം കഴിയുമ്പോഴും മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുകയാണ്. മത്സ്യത്തൊഴിലാളികളാണ് അവ കണ്ടെത്തുന്നത്. കാണാതായവരുടെ വ്യക്​തമായ കണക്കിന്​ ക്രിസ്മസ് കഴിയുംവരെ കാത്തിരിക്കണമെന്ന വിചിത്രമായവാദമാണ് ഫിഷറീസ് മന്ത്രിക്കുള്ളതെന്നും നേതാക്കള്‍ പറഞ്ഞു. 

Tags:    
News Summary - Ockhi Cyclone: UDF Attack to PM Modi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.