കർഷകർക്ക്​ മോഹന വാഗ്​ദാനങ്ങളുമായി മധ്യപ്രദേശ്​ കോൺഗ്രസ്​ പ്രകടനപത്രിക

ഭോ​പാ​ൽ: ര​ണ്ടു ല​ക്ഷം വ​രെ​യു​ള്ള കാ​ർ​ഷി​ക വാ​യ്​​പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ മ​ധ്യ​പ്ര​ദേ​ശ്​ കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. ക​ർ​ഷ​ക​രെ ​ൈക​യി​ലെ​ടു​ക്കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ്​ പ​ത്രി​ക​യി​ലു​ള്ള​ത്. ക​ർ​ഷ​ക​ർ​ക്ക്​ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ, ഭൂ​മി ര​ജി​സ്​​ട്രേ​ഷ​ന്​ ഫീ​സ്​ ഇ​ള​വ്, ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ പെ​ൺ​കു​​ട്ടി​ക​ളു​ടെ വി​വാ​ഹ​ത്തി​ന്​ 51, 000 രൂ​പ ധ​ന​സ​ഹാ​യം എ​ന്നി​വ കോ​ൺ​ഗ്ര​സ്​ പ്ര​ഖ്യാ​പി​ച്ചു. ‘വാ​ഗ്ദാ​ന പ​ത്രി​ക’ എ​ന്നാ​ണ്​ ഇ​തി​ന്​ പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

മ​റ്റു വാ​ഗ്​​ദാ​ന​ങ്ങ​ൾ: സ്വാ​മി​നാ​ഥ​ൻ ക​മീ​ഷ​ൻ ശി​പാ​ർ​ശ അ​നു​സ​രി​ച്ച്​ വി​ള​ക​ൾ​ക്ക്​ മി​നി​മം താ​ങ്ങു​വി​ല, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള വാ​യ്​​പ​ക്ക്​ 50 ശ​ത​മാ​നം സ​ബ്​​സി​ഡി, നേ​ർ​പ​കു​തി വൈ​ദ്യു​തി നി​ര​ക്ക്, ക​ഴി​ഞ്ഞ വ​ർ​ഷം പൊ​ലീ​സ്​ ​െവ​ടി​വെ​പ്പി​ൽ ആ​റ്​ ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട മ​ൻ​ദ്​​സോ​ർ സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം, ഡീ​സ​ൽ-​െ​​പ​ട്രോ​ൾ വി​ല​യി​ൽ ഇ​ള​വ്, യു​വ​ജ​ന​ങ്ങ​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കു​ന്ന വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​ ആ​ളൊ​ന്നി​ന്​ പ​തി​നാ​യി​രം രൂ​പ വീ​തം അ​ഞ്ചു വ​ർ​ഷം ശ​മ്പ​ള​ധ​ന​സ​ഹാ​യം, ജി.​എ​സ്.​ടി ഇ​ള​വ്, 100 കോ​ടി നി​ക്ഷേ​പം ന​ട​ത്തി​യു​ള്ള വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​ സ​ബ്​​സി​ഡി നി​ര​ക്കി​ൽ വാ​യ്​​പ, ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക്​ 100 രൂ​പ പാ​ച​ക​വാ​ത​ക സ​ബ്​​സി​ഡി, പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം, 60 വ​യ​സ്സു​ക​ഴി​ഞ്ഞ ജേ​ണ​ലി​സ്​​റ്റു​ക​ൾ​ക്ക്​ ധ​ന​സ​ഹാ​യം.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന വാ​ഗ്​​ദാ​ന​ങ്ങ​ളാ​ണ്​ കോ​ൺ​ഗ്ര​സ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥ്​ ആ​ണ്​ 112 പേ​ജു​ള്ള പ​ത്രി​ക വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​​നി​ടെ പു​റ​ത്തി​റ​ക്കി​യ​ത്. പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗ്​​വി​ജ​യ്​ സി​ങ്​ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - ocus On Loan Waivers, Agriculture On Congress Madhya Pradesh Manifesto- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.