കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയം ശനിയാഴ്ച അവസാനിച ്ചു. ആറുപേർ പത്രിക പിൻവലിച്ചപ്പോൾ ഒരാളുടെ തള്ളി. പത്രിക പിൻവലിക്കാനുള്ള സമയപര ിധി ശനിയാഴ്ച വൈകുന്നേരം മൂന്ന് വരെയായിരുന്നു.
യു.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥി ജേ ാസ് ടോമിന് പൈനാപ്പിൾ ചിഹ്നവും ലഭിച്ചു. ജോസ് ടോം കേരള കോൺഗ്രസിെൻറ ഔദ്യോഗിക സ് ഥാനാർഥിയെല്ലന്നും അതിനാൽ പാർട്ടി ചിഹ്നമായ രണ്ടില അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയതോടെയാണ് പൈനാപ്പിൾ ചിഹ്നം ലഭിച്ചത്. അവർ ആവശ്യപ്പെട്ടതും പൈനാപ്പിൾ ആയിരുന്നു. ഇടത് സ്ഥാനാർഥി മാണി സി. കാപ്പൻ ക്ലോക്ക് ചിഹ്നത്തിലും എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരി താമര ചിഹ്നത്തിലും മത്സരിക്കും. ജോസ് ടോം ബാലറ്റിൽ ഏഴാമതാണ്. ടോം തോമസും സ്ഥാനാർഥിയായുണ്ട്.
മറ്റ് സ്ഥാനാർഥികളും ചിഹ്നങ്ങളും ചുവടെ -ജോര്‍ജ് ഫ്രാന്‍സിസ് (സ്വത.) -ടെലിവിഷൻ, ബാബു ജോസഫ് (സ്വത.) -ഓട്ടോറിക്ഷ, ഇഗ്നേഷ്യസ് ഇല്ലിമൂട്ടില്‍ (സ്വത.) -ഇലക്ട്രിക് പോസ്റ്റ്, മജു(സ്വത.) -ടെലിഫോണ്‍, ജോബി തോമസ് (സ്വത.) -ബേബി വാക്കര്‍, ടോം തോമസ് (സ്വത.) -അലമാര, സി.ജെ. ഫിലിപ്പ് (സ്വത.) -ബലൂണ്‍, ജോമോന് ജോസഫ് (സ്വത.) -കരിമ്പ് കര്ഷകൻ, സുനില്‍കുമാര്‍ (സ്വത.) -വളകൾ, ജോസഫ് ജേക്കബ് (സ്വത.) -തയ്യല്‍ മെഷീന്.
ജനം വോട്ടുചെയ്യുക സ്ഥാനാർഥിയെ നോക്കി –ജോസ് ടോം
കോട്ടയം: സ്ഥാനാർഥി ആരെന്നും പാർട്ടി ഏതെന്നും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുകയെന്ന് യു.ഡി.എഫ് സ്വതന്ത്രൻ ജോസ് ടോം പറഞ്ഞു. കൈതച്ചക്ക മധുരമുള്ളതാണ്. അതിനാൽ ചിഹ്നം ഏതായാലും തനിക്ക് വിജയം ഉറപ്പാണെന്നും ഇതേക്കുറിച്ച ചോദ്യത്തോട് ജോസ് ടോം പ്രതികരിച്ചു. കെ.എം. മാണിയുടെ പിന്‍ഗാമിയായാണ് മത്സരിക്കുന്നത്. അതും വിജയം ഉറപ്പാക്കുന്നു.
32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യു.ഡി.എഫ് സ്ഥാനാർഥി ജനവിധി തേടുന്നത്. 1965ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ പാലായിൽ കെ.എം. മാണി മത്സരിച്ചത് കുതിര ചിഹ്നത്തിലാണ്. 1982ൽ കെ.എം. മാണിയും പി.ജെ. ജോസഫും നയിച്ച കേരള കോൺഗ്രസ് പിളർപ്പിെൻറ വക്കിലെത്തി. 1984ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ സ്ഥാനാർഥിയായി സ്കറിയ തോമസ് കോട്ടയത്ത് മത്സരിച്ചു. പി.ജെ. ജോസഫ് വിഭാഗം മൂവാറ്റുപുഴയിലും മുകുന്ദപുരത്തും മത്സരിച്ചു. സാങ്കേതികമായി ഒരേ പാര്‍ട്ടിയായിരുന്നെങ്കിലും കോട്ടയത്ത് കുതിരയും മൂവാറ്റുപുഴയിലും മുകുന്ദപുരത്തും ആനയുമായി ചിഹ്നം. 1987ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പിളര്‍ന്നു. രണ്ട് എം.പിമാരുണ്ടായിരുന്നതിനാല് കുതിര ചിഹ്നം ജോസഫിന് കിട്ടി. മാണി രണ്ടില ചിഹ്നവും എടുത്തു.
2010ല്‍ മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ ജോസഫും രണ്ടിലയിലേക്ക് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.