കോട്ടയം: പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാ നമെന്ന് ജോസ് കെ. മാണി എം.പി. ജയസാധ്യതയുള്ള ആളായിരിക്കും സ്ഥാനാർഥി. എന്നാൽ, ഇത് ആ രെന്നത് സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല. ചർച്ചകൾ തുടരുകയാണ്. മിക്കവാറും ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുന്ന യോഗം രണ്ടുദിവസത്തിനകം കോട്ടയത്തുണ്ടാവും. അവരുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാവും. പാലായിൽ സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അദ്ദേഹം നൽകിയില്ല. ‘സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പി.ജെ. ജോസഫുമായി ചർച്ച നടത്തിയിട്ടില്ല. ചർച്ചക്കുള്ള സാധ്യതകളും കാണുന്നില്ല. എന്നാൽ, ജയസാധ്യതയുള്ള സ്ഥാനാർഥി പാലായിൽ ഉണ്ടാകും’- അദ്ദേഹം പറഞ്ഞു.
അതേസമയം, ഇടതുപക്ഷം പ്രചാരണം തുടങ്ങിയിട്ടും കേരള കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. പല പേരുകളും പരിഗണിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ് നേതൃത്വത്തിെൻറ അനുമതികൂടി ലഭിച്ച ശേഷമാകും അന്തിമ തീരുമാനമെന്നും മാണി വിഭാഗം പറയുന്നു.
പൊതുസമ്മതനാവണം സ്ഥാനാർഥിയെന്ന ഉറച്ച നിലപാടിലാണ് ജോസഫ്. ജയസാധ്യതകൂടി കണക്കിലെടുക്കണമെന്നാണ് ജോസഫിെൻറ ആവശ്യം. നിഷ ജോസ് കെ. മാണിയെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.