തിരുവനന്തപുരം: 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിൽ സി.പി.എം ഫിനിഷിങ് ലൈനിലേക്ക്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്ന അഭ്യൂഹത്തെതുടർന്ന് സംസ്ഥാനതലങ്ങളിൽ ഒരുക്കങ്ങൾ ആരംഭിക്കാൻ കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. നിരവധി വെല്ലുവിളികളിലൂടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇതേക്കുറിച്ച് ബോധ്യമുള്ളപ്പോൾതന്നെ പ്രതിപക്ഷത്തെ ദൗർബല്യം അനുകൂലഘടകമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. ആദ്യഘട്ടപ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാനും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ നേതൃയോഗം ചേരും.
140 അസംബ്ലി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ശിൽപശാലകൾ ബുധനാഴ്ചയോടെ പൂർത്തിയാക്കും. ഒാരോ മണ്ഡലത്തിലെയും പൊതുരാഷ്ട്രീയസ്ഥിതി, വികസന പ്രവർത്തനത്തിലെ നേട്ടങ്ങൾ-കോട്ടങ്ങൾ എന്നിവയും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ എൽ.ഡി.എഫ് പ്രകടനവും വിലയിരുത്തി. മണ്ഡലങ്ങളിലെ ഒാരോ ബൂത്തിലെയും പ്രകടനം വിലയിരുത്തുേമ്പാൾ ബി.ജെ.പി ഒന്നാമതും രണ്ടാമതും എത്തിയവ പ്രത്യേകം പരിശോധിക്കുന്നുണ്ട്. എൽ.ഡി.എഫ് പിന്നിൽപോയതിെൻറ കാരണങ്ങൾ പരിേശാധിച്ച് വീഴ്ച ആവർത്തിക്കാതിരിക്കാൻ സംഘടനാപരമായ മുൻകരുതലുകൾ നിർദേശിക്കുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നൽകിയ ആത്മവിശ്വാസത്തിലാണ് പ്രവർത്തനങ്ങൾ.
തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണി നേടിയ മുൻതൂക്കം നിലനിർത്താൻ വോട്ടർമാരുടെ ആവശ്യങ്ങൾ അറിഞ്ഞ് മുന്നൊരുക്കം നടത്താനാണ് നിർദേശം. വോട്ടർമാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ നേതൃത്വത്തിെൻറ മുന്നിൽ കൊണ്ടുവരാനും സർക്കാർ സംവിധാനങ്ങളിലൂടെ പരിഹരിക്കാനും കഴിയുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.
ബൂത്ത് കമ്മിറ്റി സെക്രട്ടറി, ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി-ജില്ലകമ്മിറ്റി അംഗങ്ങൾ, തദ്ദേശജനപ്രതിനിധികൾ, എം.എൽ.എമാർ എന്നിവർ പെങ്കടുത്താണ് മണ്ഡലംതല യോഗങ്ങൾ. കെ.എം. മാണി മടങ്ങിയെത്തിയെങ്കിലും യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതിലും പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്നതിലും കോൺഗ്രസ് പരാജയപ്പെടുന്നെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്. നാഥനില്ലാത്തതുമൂലം ബി.ജെ.പി അപ്രസക്തമായതും അനുകൂല സാഹചര്യം സൃഷ്ടിച്ചതായി നിരീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.