പാർട്ടി ചിഹ്​നം അനുവദിക്കാത്തതിനെതിരെ ആം ആദ്​മി പാർട്ടിയുടെ ഹരജി

കൊച്ചി: ​െചങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിക്ക്​ പാർട്ടി ചിഹ്​നം അനുവദിക്കാത്തതിനെതിരെ ആം ആദ്​മി പാർട്ടി ഹൈകോടതിയിൽ. ആം ആദ്​മി പാർട്ടി സ്​ഥാനാർഥിക്ക്​ തെരഞ്ഞെടുപ്പ്​ കമീഷൻ അനുവദിച്ചിട്ടുള്ള ‘ചൂൽ’ ചിഹ്​നമായി അനുവദിക്കണമെന്നാവശ്യപ്പെട്ട്​ അ​േപക്ഷ നൽകിയെങ്കിലും തള്ളിയെന്നാണ്​ ഹരജിയി​ൽ പറയുന്നത്​. സ്വന്തം ചിഹ്​നം അനുവദിക്കാൻ ഉത്തരവിടണമെന്നുമാണ്​ ആവശ്യം.

ഡൽഹിയിൽ സംസ്​ഥാന പാർട്ടിയാണെങ്കിലും ആം ആദ്​മിക്ക്​ കേരളത്തിൽ അംഗീകാരമില്ലെന്ന്​ ഹരജി പരിഗണിക്കവേ തെരഞ്ഞെടുപ്പ്​ കമീഷൻ കോടതിയെ അറിയിച്ചു. എങ്കിലും തെരഞ്ഞെടുപ്പ്​ വിജ്​ഞാപനം പുറപ്പെടുവിച്ച്​ മൂന്ന്​ ദിവസത്തിനകം അപേക്ഷ നൽകിയാൽ പാർട്ടിയുടെ ചിഹ്​നം അനുവദിക്കാൻ വകുപ്പുണ്ട്​. എന്നാൽ, ഇൗ ചട്ടം പാലിക്കാതെ ദിവസങ്ങൾക്ക്​ ശേഷമാണ്​ ചിഹ്​നം അനുവദിക്കാനുള്ള അ​േപക്ഷ നൽകിയതെന്നും കമീഷൻ വ്യക്​തമാക്കി. തുടർന്ന്​ സിംഗിൾബെഞ്ച്​ ഹരജി ചൊവ്വാഴ്​ച പരിഗണിക്കാൻ മാറ്റി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്​ചയാണ്​. അന്നുതന്നെയാണ്​ സ്​ഥാനാർഥികൾക്ക്​ ചിഹ്​നം അനുവദിക്കുന്നത്​.

Tags:    
News Summary - Party Symbol: AAP file petition in Kerala High Court -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.