കൊച്ചി: അന്തർ സംസ്ഥാന തൊഴിലാളികളെ കേരള പൊലീസ് ലാത്തി ചാർജ് ചെയ്തെന്ന് പി.സി. വിഷ്ണുനാഥ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്ന് സി.പി.എം നേതാവ് എം.ബി. രാജേഷ്. നുണയും വിഷവും വമിപ്പിക്കാൻ മന:സാക്ഷിക്കുത്ത് തോന്നുന്നില്ലേയെന്നും സംഘികളുടെ നിലവാരത്തിലേക്ക് താഴുകയാണോ എന്നും പി.സി. വിഷ്ണുനാഥിൻെറ ഇംഗ്ലീഷ് ട്വീറ്റ് സഹിതം എം.ബി. രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. നുണപറയാനുള്ള യോഗ്യത വിഷ്ണുനാഥിനെ അടുത്ത സിന്ധ്യയാക്കി മാറ്റുമോ എന്നും എം.ബി രാജേഷ് ചോദിച്ചിരുന്നു.
ഇതിനു പിന്നാലെ ഫേസ്ബുക്കിൽ മറുപടിയുമായി പി.സി വിഷ്ണുനാഥ് എത്തി. പായിപ്പാട്ട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നേരെയുള്ള പൊലീസ് ലാത്തി ചാർജ് മാധ്യമങ്ങൾ ലൈവായി കാണിച്ചതാണെന്ന വിശദീകരണത്തിനൊപ്പം വാർത്ത വീഡിയോയും പി.സി. വിഷ്ണുനാഥ് പങ്കുവെച്ചു. സിന്ധ്യയുടെ പേര് പരാമർശിക്കുന്ന താങ്കൾക്ക് ഖഗൻ മുർമുവിനെ അറിയാമോ എന്നും പി.സി. വിഷ്ണുനാഥ് തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.