ന്യൂഡൽഹി: ബി.ജെ.പിെക്കതിരായ ബദൽ ഇടത്, ജനാധിപത്യശക്തികളാണെന്ന് ആവർത്തിച്ച് സി.പി.എം മുഖപത്രം പീപ്ൾസ് ഡെമോക്രസി. കോൺഗ്രസ്ബന്ധത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റി ചേരാൻ ആഴ്ചകൾ മാത്രം ബാക്കിനിൽെക്കയാണ് ‘2018 ലേക്കുള്ള പ്രതിജ്ഞ’ എന്ന പേരിലുള്ള എഡിറ്റോറിയലിൽ മുഖപത്രം നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് ബന്ധത്തിനായി വാദിക്കുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ബംഗാൾഘടകെത്തയും എതിർക്കുന്ന മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പീപ്ൾസ് ഡെമോക്രസിയുടെ പത്രാധിപർ.
ബി.ജെ.പിഭരണത്തിന് ഫാഷിസത്തിെൻറ സ്വഭാവ സവിശേഷതകൾ ഉണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് മുഖ്യധാര ഇടതുപക്ഷത്ത് നടക്കുന്ന തർക്കങ്ങളിൽ സി.പി.എമ്മിലെ വൈരുധ്യം എടുത്തുകാണിക്കുന്നതാണ് എഡിറ്റോറിയൽ. മോദിഭരണത്തിെൻറ ഏകാധിപത്യമുഖം മുഴുവനായി പ്രകടിപ്പിച്ച വർഷമാണ് 2017 എന്ന് എഡിറ്റോറിയൽ വ്യക്തമാക്കുന്നു. ബി.ജെ.പിഭരണത്തെ ഫാഷിസം എന്ന് വ്യവച്ഛേദിക്കേണ്ട ഘട്ടം ആയിട്ടില്ലെന്ന കാരാട്ടിെൻറ വാദത്തിെൻറ ചുവടുപിടിക്കുന്നതാണിത്. ബി.ജെ.പി ഭരണത്തിനെതിരെ 2017െൻറ രണ്ടാംപകുതിയിൽ ഉയർന്നുവന്ന പ്രതിരോധങ്ങളെക്കുറിച്ച് പറയുേമ്പാൾ സി.പി.എമ്മിെൻറയും മറ്റ് ഇടതുപാർട്ടികളുടെയും കോൺഗ്രസിതര ജനാധിപത്യസംഘടനകളുടെയും തൊഴിലാളി യൂനിയനുകളുടെയും മുൻകൈയിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളാണ് എടുത്തുപറയുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ കുറഞ്ഞ ഭൂരിപക്ഷമെന്ന രാഷ്ട്രീയ തിരിച്ചടിയെക്കുറിച്ച് പറയുേമ്പാഴും കോൺഗ്രസ് മുന്നേറ്റത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു.
‘വർധിതസമരങ്ങളും ജനങ്ങളുടെ വിപുലമായ െഎക്യവുമാണ് 2018ലേക്ക് വേണ്ടത്. ഇത്തരം െഎക്യസമരങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയുമാണ് ഇടത്, ജനാധിപത്യപരിപാടികളെ ഉയർത്തിക്കാട്ടാനാവുക. ബി.ജെ.പിയുടെ വർഗീയഅജണ്ടക്കും നവ ഉദാരീകരണ നയങ്ങൾക്കുമുള്ള വിശ്വാസ്യതയുള്ള ഏക ബദൽ ഇൗ പരിപാടി മാത്രമാണ്. ഇതിൽ കേരളത്തിലെയും ത്രിപുരയിലെയും ഇടതുമുന്നണി സർക്കാറുകൾ പ്രധാന പങ്കുവഹിക്കും. ജനങ്ങളുടെ ജീവനോപാധികൾക്കുമേലുള്ള അതിക്രമങ്ങൾക്കും ഹിന്ദുത്വ വർഗീയതക്കെതിരെയും ജനാധിപത്യഅവകാശങ്ങൾ പ്രതിരോധിക്കാനും പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് ഇടത് ജനാധിപത്യ ശക്തികൾക്ക് മുന്നിലുള്ള വെല്ലുവിളിയെന്നും’ മുഖപത്രം വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.