കണ്ണൂർ: ജനങ്ങളിൽ നിന്ന് ഒാഹരി പിരിച്ച് പടുത്തുയർത്തിയ പേരാവൂരിലെ സഹകരണ ആശു പത്രി സ്വകാര്യ ഗ്രൂപ്പിന് വിറ്റ വിവാദം സി.പി.എം സംസ്ഥാന നേതൃത്വത്തെ കുരുക്കിലാക്കി. ആ ശുപത്രി മേൽനോട്ട സമിതിയുടെ ചുമതല നിർവഹിച്ചിരുന്ന സി.പി.എം സംസ്ഥാന കൺട്രോൾ ക മീഷൻ ചെയർമാൻ ടി.കൃഷ്ണനെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടും വിവാദം തുടരുകയാണ്.
നേരത്തെ പ്രാദേശികമായി പുകഞ്ഞ പ്രശ്നം ടി.കൃഷ്ണെൻറ സ്ഥാനചലനത്തോടെ സംസ്ഥ ാന തലത്തിലേക്ക് വ്യാപിച്ചു. ടി.കൃഷ്ണൻ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയാൻ നേരത്തെ നൽകിയ കത്ത് അംഗീകരിക്കുകയായിരുന്നുവെന്നും ആശുപത്രി വിൽപന വിവാദവുമായി ഇതിന് ബന്ധമില്ലെന്നും സി.പി.എം നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാദേശിക യോഗങ്ങളിൽ വിഷയം പുകയുകയാണ്. ടി.കൃഷ്ണന് പകരം പുതിയ കൺട്രോൾ കമീഷൻ ചെയർമാനെ നിയോഗിക്കാനുള്ള അജണ്ട അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രി വിൽപന വിവാദത്തെക്കുറിച്ച് ജയിംസ് മാത്യു എം.എൽ.എയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷൻ നടത്തിയ തെളിവെടുപ്പിൽ ഗുരുതരമായ സൂക്ഷ്മതക്കുറവ് ഉണ്ടായെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടിെൻറ പശ്ചാത്തലത്തിലാണ് ടി.കൃഷ്ണനെ സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിന് പുറമെ ഏരിയ കമ്മിറ്റി അംഗമായ കോളയാട് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.സുരേഷ്കുമാറിനെ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തു നിന്ന് മാറ്റാനും ലോക്കൽ കമ്മിറ്റിയിലെ നാല്പേർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
2010ലാണ് ജനങ്ങളിൽനിന്ന് ഓഹരിപിരിച്ച് പേരാവൂരിൽ സഹകരണ ആശുപത്രി ആരംഭിച്ചത്. നഷ്ടത്തിലാണെന്നുപറഞ്ഞ് മൂന്നു വർഷം മുമ്പ് 4.10 കോടി രൂപക്ക് ആശുപത്രി കർണാടകയിലെ സ്വകാര്യ ഗ്രൂപ്പിന് വിറ്റു. സംഘം നേരിട്ടു നടത്തിയ വിൽപന സഹകരണ വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് പിന്നീടു ലേലം നടത്തി. സി.പി.എം ജില്ല നേതൃത്വത്തെ അറിയിക്കാതെ വിൽപന നടത്തിയെന്നാണ് ടി.കൃഷ്ണനെതിരായ ആക്ഷേപം. എന്നാൽ, ആശുപത്രി വിൽപന നടക്കുേമ്പാൾ സബ്കമ്മിറ്റി അംഗം മാത്രമായ താൻ ഒന്നുമറിഞ്ഞില്ലെന്നായിരുന്നു കൃഷ്ണൻ ജില്ല കമീഷന് മൊഴി നൽകിയത്.
വിൽപന നടക്കുേമ്പാൾ പ്രസിഡൻറായിരുന്ന സുരേഷ് കുമാർ പിന്നീട് പഞ്ചായത്ത് പ്രസിഡൻറാവുകയായിരുന്നു. ഇനി നിലവിലെ സംഘം പ്രസിഡൻറ് സ്ഥാനത്തുനിന്നും പത്മനാഭൻ ഒഴിയണമെന്ന് ജില്ല അന്വേഷണ കമീഷൻ നിർദേശിച്ചുവെങ്കിലും ഇതുവരെയും രാജി നൽകിയിട്ടില്ല. 2015ൽ ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിലും പിന്നീട് തൃശൂർ സമ്മേളനത്തിലും കൺട്രോൾ കമീഷൻ ചെയർമാനായ ടി.കൃഷ്ണനെ പദവിയിൽനിന്ന് നീക്കിയതായി കഴിഞ്ഞ ദിവസം ജില്ല കമ്മിറ്റിയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.്
കൃഷ്ണനെ തരംതാഴ്ത്തിയിട്ടില്ല -കോടിയേരി
കണ്ണൂർ: കൺട്രോൾ കമീഷൻ ചെയർമാൻ ടി. കൃഷ്ണനെ തരംതാഴ്ത്തുകയോ നീക്കുകയോ ചെയ്തതല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തി. കമീഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിത്തരണമെന്ന കൃഷ്ണെൻറ കത്ത് അംഗീകരിക്കുകയും അദ്ദേഹത്തെ കണ്ണൂർ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ നിർദേശിക്കുകയുമായിരുന്നുവെന്ന് കോടിയേരി ‘മാധ്യമ’ത്തോട് പറഞ്ഞു. കൺട്രോൾ കമീഷൻ ചെയർമാൻ എന്ന നിലയിലാണ് കൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെട്ടത്. അതിനാൽ, സംസ്ഥാന കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തിയെന്ന വാർത്ത ശരിയല്ലെന്നും കോടിയേരി പറഞ്ഞു. പേരാവൂർ ആശുപത്രി വിൽപന വിവാദവും കൺട്രോൾ കമീഷൻ ചെയർമാനെ മാറ്റിയതും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.