തൊടുപുഴ: സംസ്ഥാന കമ്മിറ്റി വിളിച്ചു പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കണമെന്ന ജോസ് കെ. മാണി പക്ഷത്തിെൻറ നിലപാടിനെതിരെ സമവായത്തെ തുണക്കുന്നവരുടെ ഒപ്പ് ശേഖരിച്ച് പി.ജെ. ജോസഫ്. പിളർക്കൽ നീക്കത്തിനെതിരെ സമവായമെന്ന നിലപാടിലേക്ക് കൂടുതൽ സംസ്ഥ ാന കമ്മിറ്റി അംഗങ്ങളെ കൊണ്ടുവരാൻ ജോസഫ് രംഗത്തിറങ്ങുകയും മുൻ ചീഫ് വിപ്പ് അടക്കം പ്രമുഖർ പിന്തുണയുമായി വരുകയും ചെയ്തതോടെ കാലിടറുകയാണ് ജോസ് കെ. മാണി പക്ഷത്ത ിന്.
പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസും ജനറൽ സെക്രട്ടറി ജോയ് എബ്രഹാമും സമവായത്തിന് ചരടുവലിക്കുന്നു. മാണി വിഭാഗക്കാരായ സീനിയർ നേതാക്കളുടെ സഹകരണേത്താടെ പാർലമെൻററി പാർട്ടിയിലും ഉന്നതാധികാര സമിതിയിലും മേൽക്കൈ നേടിയ ജോസഫ്, ഇതിന് പിന്നാലെയാണ് സമവായത്തിന് മറുപക്ഷം വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സംസ്ഥാന കമ്മിറ്റിയിലും പിടിമുറുക്കുന്നത്.
തൃശൂർ, എറണാകുളം, പത്തനംതിട്ട, തിരുവന്തപുരം ജില്ലകളിെല ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി സമവായ രേഖയിൽ ഒപ്പിട്ടതായാണ് വിവരം. തൃശൂരിലെ 25 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഒമ്പതു പേരൊഴികെ സമവായത്തെ പിന്തുണക്കുന്നു. തോമസ് ഉണ്ണിയാടെൻറ നേതൃത്വത്തിലാണ് ഒപ്പ് ശേഖരണം. എറണാകുളത്ത് 35ൽ 21 പേർ ജോസഫ് പക്ഷത്താണ്. പത്തനംതിട്ടയിലെ 39ൽ 22 പേരാണ് സമവായത്തിനൊപ്പം. ഇവിടെ വിക്ടർ ടി. തോമസും തിരുവല്ലയിലെ മാർത്തോമ സഭ മുൻ സെക്രട്ടറിയുമടക്കം ജോസഫിെൻറ േഫാർമുല അംഗീകരിച്ച് ഒപ്പിട്ടു.
കോട്ടയത്തൊഴികെ ഒപ്പത്തിനൊപ്പമോ മുന്നിലോ എത്താൻ സമവായ നിലപാടിന് കഴിയുമെന്നാണ് ജോസ് കെ. മാണി വിരുദ്ധരുടെ കണക്കുകൂട്ടൽ. ഇതിന് ശക്തമായ ഇടപെടൽ തുടരുകയാണ്. സ്വന്തം കൈപ്പടയിൽ എഴുതിവാങ്ങുകയാണ് പിന്തുണ. ജോസ് കെ. മാണിയുടേത് പാർട്ടി പിളർത്തൽ അജണ്ടയാണെന്നും വോട്ടിനിട്ട് െചയർമാെന തീരുമാനിക്കണമെന്ന ശാഠ്യം കീഴ്വഴങ്ങളുടെയും പാർട്ടി ഭരണഘടനയുടെയും ലംഘനമാണെന്നുമാണ് ജോസഫ് പക്ഷം ചൂണ്ടിക്കാട്ടുന്നത്.
ഭൂരിപക്ഷമില്ലാത്തതിനാലല്ല സംസ്ഥാന കമ്മിറ്റി വിളിക്കാത്തതെന്ന് അവർ വിശദീകരിക്കുന്നു. പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് നടപടികൾക്കിടെ മാണിക്കും ജോസഫിനും പിൻവാതിലിലൂടെ രക്ഷപ്പെടേണ്ടിവന്നത് ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.