പാലക്കാട്: പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച വനിത നേതാവിനെതിരെ സി.പി.എം പാലക്കാട് ജില്ല കമ്മിറ്റിയിൽ വിമർശനം. രണ്ട് ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളാണ് ചർച്ചക്ക് തുടക്കമിട്ടത്. ഇരക്കൊപ്പം നിൽക്കാതെ പ്രതിക്കൊപ്പം നിന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് യോഗത്തിൽ ഇവർക്കെതിരെ വിമർശനമുയർന്നു. മുതിർന്ന നേതാക്കളുടെ തണലിൽ വളരുന്ന പലരും പാർട്ടിക്ക് ഭൂഷണമല്ലാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും യോഗത്തിൽ വിമർശനമുയർന്നു.
പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.െഎ വനിത നേതാവ് പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയുടെ അവസ്ഥയെ കുറിച്ചും യോഗത്തിൽ ചോദ്യമുയർന്നു. എന്നാൽ, പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ മതിപ്പ് കുറയാത്ത രീതിയിലുള്ള നടപടി പരാതിക്കാര്യത്തിലുണ്ടാവുമെന്ന് യോഗത്തിനെത്തിയ കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ അറിയിച്ചു.
പാർട്ടി പത്രത്തിെൻറ പ്രചാരണ കാമ്പയിൻ ജില്ലയിൽ വേണ്ടത്ര മുന്നോട്ട് പോയില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. പ്രളയാനന്തരം സർക്കാർ കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് നടത്താനിരിക്കുന്ന എൽ.ഡി.എഫ് മണ്ഡലം ജാഥയും യോഗത്തിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.