പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരെ വനിതാനേതാവ് പരാതി ഉന്നയിച്ച ശേഷം നടന്ന സി.പി.എം ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ല നേതൃത്വത്തിനും ശശിക്കും രൂക്ഷവിമർശനം. പരാതി ഉയർന്നശേഷം ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനെത്തിയ എം.എൽ.എക്ക് സ്വീകരണം നൽകിയതും ശശിയുടെ നേതൃത്വത്തിൽ അടിയന്തര ഏരിയ കമ്മിറ്റി വിളിക്കാൻ ജില്ലനേതൃത്വം നടത്തിയ ശ്രമങ്ങളുമാണ് വിമർശനത്തിനിടയാക്കിയത്.
ജില്ല സെക്രട്ടേറിയറ്റിലെ പി.കെ. ശശിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഇ.എൻ. സുരേഷ്ബാബു പങ്കെടുത്ത കമ്മിറ്റിയിലാണ് വിമർശനമുയർന്നത് എന്നതും ശ്രദ്ധേയമാണ്. ഭൂരിഭാഗം അംഗങ്ങളും ശശിയുടെയും ജില്ല നേതൃത്വത്തിെൻറയും ഇടപെടലിനെ വിമർശിച്ചു. ഷൊർണൂർ മണ്ഡലത്തിെൻറ ഭൂരിഭാഗവും ചെർപ്പുളശ്ശേരി ഏരിയകമ്മിറ്റിക്ക് കീഴിലാണ് വരുന്നത്.
അടിയന്തര സാഹചര്യത്തിൽ മാത്രമേ സെക്രട്ടറിയുടെ അഭാവത്തിൽ കമ്മിറ്റി വിളിക്കാറുള്ളൂവെന്ന കീഴ്വഴക്കം നിലനിൽക്കെ അതിനെ മറികടന്ന് കമ്മിറ്റി വിളിച്ച ജില്ല നേതൃത്വത്തിെൻറ നടപടി എന്ത് ലക്ഷ്യം വെച്ചാണെന്ന് അംഗങ്ങൾ ചോദിച്ചു. ആരുടെ ആഹ്വാനപ്രകാരമാണ് ശശിക്ക് സ്വീകരണം നൽകിയതെന്നും അംഗങ്ങൾ ചോദിച്ചു. സ്വീകരണം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.
നടപടിയുണ്ടാകുമെന്ന സൂചനയുള്ള സംസ്ഥാന സെക്രട്ടേറിയറ്റിെൻറ വാർത്തകുറിപ്പ് പുറത്തുവരുന്നത് വരെ ആരോപണവിധേയന് പിന്തുണ അറിയിക്കാൻ നേതാക്കൾ തിരക്ക് കൂട്ടിയതും വിമർശനവിധേയമായി. ഡി.വൈ.എഫ്.െഎ ജില്ല നേതൃത്വത്തിെൻറ മൗനവും വിമർശിക്കപ്പെട്ടു. 19 അംഗ ഏരിയ കമ്മിറ്റിയിൽ 17 പേരാണ് േയാഗത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.