ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് 17 ദിവസം അവശേഷിക്കവെ ബി.ജെ.പിയുടെ ഉറക്കം കെടുത്തി നാഗാ പ്രശ്നം പുകയുന്നു. കഴിഞ്ഞ 15 വർഷമായി അധികാരത്തിെൻറ പിന്നാമ്പുറത്തുനിന്നും കുടിയൊഴിപ്പിക്കപ്പെട്ട കോൺഗ്രസാവെട്ട ബി.ജെ.പി ബന്ധം ഉപേക്ഷിച്ച ഘടകക്ഷിയുടെ തണലിലെങ്കിലും മുഖ്യധാരയിൽ എത്താനുള്ള തീവ്രശ്രമത്തിലാണ്. വിശാല നാഗാലാൻഡിന് പൊരുതുന്ന സായുധരായ നാഷനലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഒാഫ് നാഗാലാൻഡ് -െഎ.എൽ (എൻ.എസ്.സി.എൻ) എന്ന സംഘടനയുമായി പ്രശ്നം പരിഹരിച്ച് ഉടമ്പടിയിൽ ഏർപ്പെട്ടതായി രണ്ടര വർഷം മുമ്പ് സമൂഹ മാധ്യമത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയിരുന്നു.
കോൺഗ്രസ് പ്രസിഡൻറ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരെ അറിയിച്ച ശേഷമാണ് പരിഹാരനടപടിയെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഫെബ്രുവരി 27ന് പോളിങ് ബൂത്തിലേക്ക് പോകുേമ്പാഴും നാഗ ഉടമ്പടിയെന്തെന്ന് വോട്ടർമാർക്ക് അറിയില്ല. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്ത് പശു രാഷ്ട്രീയം മിണ്ടാതെ ജയിക്കാൻ സകല അടവും പയറ്റുന്ന ബി.ജെ.പി ഇത്തവണ 15 വർഷത്തെ സഖ്യകക്ഷിയായ നാഗാ പീപ്ൾസ് ഫ്രണ്ടിനെ വിട്ട് പുതുതായി രൂപംകൊണ്ട നാഷനൽ ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടിയുമായി (എൻ.ഡി.പി.പി) ചേർന്നാണ് മത്സരിക്കുന്നത്. നാഗാ പ്രശ്നം പരിഹരിച്ചിട്ട് തെരഞ്ഞെടുപ്പ് മതിയെന്ന് വിശാല നാഗാലാൻഡ് ആവശ്യം ഉന്നയിക്കുന്ന നാഗാസംഘടനകൾ നിർദേശിച്ചിരുന്നു. എങ്കിലും ബലപ്രയോഗത്തിലൂടെ തടയില്ലെന്ന നിലപാട് മയപ്പെടുത്തിയതോടെ നാമനിർദേശ പത്രിക സമർപ്പണത്തിെൻറ അവസാന ദിവസം സ്ഥാനാർഥികളുടെ ഒഴുക്കാണ് ഉണ്ടായത്.
ആർ.എസ്.എസാണ് ബി.ജെ.പിയുടെ തന്ത്രങ്ങൾ മെനയുന്നത്. പാർട്ടി ചുമതലയുള്ള കേന്ദ്ര മന്ത്രി കിരൺ റിജിജു വിജയപ്രതീക്ഷ പ്രകടിപ്പിക്കുേമ്പാഴും ക്രൈസ്തവ സഭാ നേതൃത്വത്തിെൻറ നിലപാട് ബി.ജെ.പിയെ വിറപ്പിക്കുന്നതാണ്. ‘ത്രിശൂല’ വേണോ ‘കുരിശ്’ വേണോ എന്ന് തെരഞ്ഞെടുക്കാനാണ് ബാപ്റ്റിസ്റ്റ് സഭകളുടെ നേതൃത്വമായ നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ (എൻ.ബി.സി.സി) വിശ്വാസികേളാട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈസ്തവ തത്ത്വവും വിശ്വാസവും സംരക്ഷിക്കാൻ ആവശ്യപ്പെടുന്ന തുറന്ന കത്തിൽ എൻ.ബി.സി.സി ജനറൽ സെക്രട്ടറി ഡോ. സെല്ലോഹോ കെയ്ഹോ, ആർ.എസ്.എസിെൻറ പ്രവർത്തനങ്ങളുടെ യഥാർഥ ഉദ്ദേശ്യം ചോദ്യംചെയ്യുന്നു.
‘രാജ്യത്ത് ശക്തി പ്രാപിക്കുകയും സംസ്ഥാനത്ത് വേരുറപ്പിക്കുകയും ചെയ്ത ഹിന്ദുത്വ ശക്തികളുടെ ഉദ്ദേശ്യം ഇതുവരെ ചോദിച്ചിട്ടില്ലെങ്കിൽ നിങ്ങൾ വിഡ്ഢികളാക്കപ്പെടരുതെ’ന്ന് അദ്ദേഹം പറയുന്നു. ബി.ജെ.പി കേന്ദ്രത്തിൽ അധികാരമേറ്റ ശേഷം മിഷനറിമാർക്ക് എതിരായ ആക്രമണം ഒാർമിപ്പിക്കുന്ന സഭാ നേതൃത്വത്തിെൻറ വാക്കുകളെ വോട്ടർമാർ മുഖവിലക്കെടുത്താൽ ബി.ജെ.പിക്ക് ലക്ഷ്യം ഒട്ടും എളുപ്പമാവില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ച കഴിഞ്ഞപ്പോൾ 227 പേരാണ് 60 അംഗ സഭയിലേക്ക് മത്സരരംഗത്തുള്ളത്. ഇതിൽ അഞ്ച് വനിതകൾ മാത്രം. 2013ൽ രണ്ട് വനിതകളാണുണ്ടായിരുന്നത്. ഒരു വനിത പോലും ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.