ബ​ന്ധു​നി​യ​മ​ന വി​വാ​ദം: ജ​യ​രാ​ജ​ൻ വി​ട്ടു​നി​ന്നു; തീ​രു​മാ​നം നീ​ളാ​ൻ സാ​ധ്യ​ത

ന്യൂഡൽഹി: ബന്ധുനിയമന വിവാദം ചർച്ച ചെയ്യാനിരിക്കെ, ഇ.പി. ജയരാജൻ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പെങ്കടുത്തില്ല. അസുഖം കാരണം ഡൽഹിയിൽ എത്താനാകില്ലെന്നാണ് ജയരാജൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ജയരാജെൻറ അഭാവത്തിൽ ബന്ധുനിയമന വിവാദം കേന്ദ്ര കമ്മിറ്റി ചർച്ചക്ക് എടുക്കുമോയെന്ന കാര്യം വ്യക്തമല്ല. വിഷയം കേന്ദ്ര കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

തിങ്കളാഴ്ച ചേർന്ന പോളിറ്റ്  ബ്യൂറോ യോഗം ജയരാജനും ശ്രീമതിക്കുമെതിരായ സംസ്ഥാന ഘടകത്തിെൻറ റിപ്പോർട്ട് പരിശോധിക്കുകയും ബന്ധുനിയമനത്തിൽ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും തെറ്റുപറ്റിയെന്നും വിലയിരുത്തിയിരുന്നു. ജയരാജനും ശ്രീമതിക്കുമെതിരായ പാർട്ടി നടപടിയിൽ തീരുമാനം കേന്ദ്രകമ്മിറ്റിയിലെ ചർച്ചക്ക് ശേഷം തീരുമാനിക്കാമെന്നായിരുന്നു  തിങ്കളാഴ്ച പി.ബിയിലുണ്ടായ ധാരണ. ശാസന അല്ലെങ്കിൽ താക്കീത് എന്നിങ്ങനെ ലഘു നടപടിയിലൂടെ വിഷയം അവസാനിപ്പിക്കാനാണ് കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഒരുപോലെ ആഗ്രഹിക്കുന്നത്.  

ജയരാജനും ശ്രീമതിയും കേന്ദ്ര കമ്മിറ്റിയംഗങ്ങളാണ്.  വിഷയം ചർച്ചക്കെടുക്കുേമ്പാൾ സ്വാഭാവികമായും ഇരുവർക്കും തങ്ങളുടെ വാദം അവതരിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഇരുവരുടെയും വാദം കേട്ട ശേഷം നടപടി സംബന്ധിച്ച് തീരുമാനമെടുക്കാൻ കാത്തിരുന്ന കേന്ദ്ര നേതൃത്വത്തെ ജയരാജൻ കേന്ദ്രകമ്മിറ്റിയിൽനിന്ന് വിട്ടുനിന്നത്  വെട്ടിലാക്കി. ജയരാജെൻറ വാദം കേൾക്കാതെ നടപടി തീരുമാനിക്കണോ, വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയിലേക്ക് നീട്ടിവെക്കണോ എന്നതാണ് പി.ബിക്ക് മുന്നിലുള്ള ചോദ്യം.

നടപടി വൈകിപ്പിക്കാനുള്ള നീക്കമാണ് ജയരാജൻ കേന്ദ്ര കമ്മിറ്റിയിൽനിന്ന് അവസാന നിമിഷം വിട്ടുനിന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.   ശ്രീമതി കേന്ദ്ര കമ്മിറ്റി യോഗത്തിൽ പെങ്കടുക്കുന്നുമുണ്ട്.  താൻ പ്രതിക്കൂട്ടിൽനിന്നുള്ള ചർച്ചയിൽനിന്ന് ഒഴിവാകാൻ ജയരാജൻ മാറിനിന്നതാണെന്നും ജയരാജന് പറയാനുള്ളതുകൂടി  ശ്രീമതി യോഗത്തിൽ അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്. എന്തായാലും ഇക്കാര്യത്തിൽ സംസ്ഥാന ഘടകത്തിെൻറ നിലപാട് നിർണായകമാണ്. ബന്ധുനിയമനത്തിൽ വീഴ്ച പറ്റിയെന്ന് റിപ്പോർട്ട് നൽകിയ സംസ്ഥാന ഘടകം കേന്ദ്ര കമ്മിറ്റിയിൽ ജയരാജെൻറ രക്ഷക്കെത്തുമോയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Tags:    
News Summary - posting of relatives: jayarajan stay far from central committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.