ന്യൂഡൽഹി: വിവാദ പ്രസ്താവനകളിലൂടെ പുലിവാലു പിടിച്ച ത്രിപുര മുഖ്യമന്ത്രി സ്വന്തം പാർട്ടിയായ ബി.ജെ.പിയിലും ‘പ്രതിനായക’നാകുന്നു. ത്രിപുരയിൽ ചരിത്രവിജയത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി ബിപ്ലബ് ദേബ് പാർട്ടിയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. ദേബിെനതിരെ പാർട്ടിയിലെ എതിർപക്ഷം സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് അഴിച്ചുവിടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അടിത്തറ വിപുലമാക്കാനുള്ള പാർട്ടി നീക്കത്തിന് ത്രിപുര പ്രതിബന്ധമാകുമോ എന്നാണ് ദേശീയനേതൃത്വത്തിെൻറ ആശങ്ക.
നിയമസഭ തെരഞ്ഞെടുപ്പു വിജയത്തെ തുടർന്ന് രൂപപ്പെട്ട ആർ.എസ്.എസ്-ബി.ജെ.പി ഭിന്നതയാണ് ശക്തിയാർജിച്ചിരിക്കുന്നത്. ബിപ്ലബ് ദേബിനു പകരം ഇപ്പോഴത്തെ ആരോഗ്യമന്ത്രി സുദീപ്റോയ് ബർമനെ മുഖ്യമന്ത്രിയാക്കാനായിരുന്നു പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള മുൻ ആർ.എസ്.എസ് പ്രചാരക് സുനിൽ ദിയോധറിന് താൽപര്യം. ആർ.എസ്.എസും ബി.ജെ.പിയും വഴങ്ങാതെ നിന്നതിനെ തുടർന്നാണ് ഒത്തുതീർപ്പെന്ന നിലക്ക് ദിയോധറിെൻറ പ്രതിനിധിയായ ജിഷ്ണു ദേബ് ബർമനെ ഉപമുഖ്യമന്ത്രിയാക്കിയത്. ഇത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ വിള്ളലുണ്ടാക്കി. തക്കം പാർത്തിരുന്ന എതിർപക്ഷം മുഖ്യമന്ത്രിയുടെ വിവാദപ്രസ്താവന മുതലെടുത്ത് രംഗത്തെത്തുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപ്ലബ് ദേബിനെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയെന്ന വ്യാജവാർത്ത ദിയോധറിെൻറ അനുയായികൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു. ദിയോധർ ഒരുമാസമായി തലസ്ഥാനമായ അഗർതലയിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ, മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ പാർട്ടി ഇല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞമാസം നടന്ന പാർട്ടി നിർവാഹക സമിതി യോഗത്തിൽനിന്നു ദിയോധർ വിട്ടുനിന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുമായി ഭിന്നതയുണ്ടെന്ന റിപ്പോർട്ട് ദിയോധർ നിഷേധിച്ചു. രണ്ടു വർഷമായി സംസ്ഥാനത്ത് പാർട്ടിയുടെ വിജയത്തിന് പ്രവർത്തിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.