ന്യൂഡൽഹി: രാഷ്ട്രീയപ്രവേശനത്തിന് പാർട്ടിയുടെ അംഗീകാരം ലഭിച്ച എ.െഎ.സി.സി ജനറ ൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽനിന്ന് ജനവിധി തേടിയേക്കും. പാർട്ടി അധ്യക്ഷനായ സഹോദരൻ രാഹുൽ ഗാന്ധി തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഫെബ്രുവരി നാലിന് ലഖ്നോവിൽ നടക്കുന്ന ചടങ്ങിലാകും പാർട്ടിയുടെ പുതിയ ചുമതല പ്രിയങ്ക ഏറ്റെടുക്കുക. കിഴക്കൻ യു.പിയുടെ ചുമതലയാണ് നൽകിയിട്ടുള്ളത്. ഇതോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യ പടിഞ്ഞാറൻ യു.പിയുടെ ചുമതല ഏറ്റെടുക്കും. തെൻറ മണ്ഡലമായ അമേത്തിയിൽ രണ്ടാംദിന പരിപാടിയിൽ സംസാരിക്കവെ, തെരഞ്ഞെടുപ്പ് യുദ്ധത്തിന് കോൺഗ്രസ് പൂർണ സജ്ജമാണെന്ന് രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.