ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ മികച്ച വിജയം നേടിയ നിയുക്ത എം.പി. രമ്യ ഹരിദാസിനെ അഭിനന്ദിച്ച് എ.ഐ.സി. സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് രമ്യയെ അഭിനന്ദിക്കുന്നത്.
എം.പി യുടെ വിവിധ ചിത്രങ്ങൾക്കൊപ്പം ആലത്തൂരിെൻറ സ്വന്തം പെങ്ങളൂട്ടിയായി മാറിയ ജീവിതവും വീഡിയോയിൽ പറയുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ ജീവിച്ചിരുന്ന മാതാപിതാക്കളുടെ മകളായ രമ്യ, മാസം 600 രൂപ ശമ്പളത്തിനാണ് ജോലി ആരംഭിച്ചത്. 2011ൽ ടാലൻറ് സെർച്ച് പരിപാടിയിലൂടെ രാഹുൽ ഗാന്ധി കണ്ടതും യൂത്ത് കോൺഗ്രസിലെത്തുന്നതുമെല്ലാം വീഡിയോയിൽ പറയുന്നു. ഇന്ന് കേരളത്തിൽനിന്നുള്ള ഏക വനിത എം.പിയാണ് രമ്യയെന്നും അതിൽ അഭിമാനമുണ്ടെന്നും വ്യക്തമാക്കിയാണ് വീഡിയോ അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.