ന്യൂഡൽഹി: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചു. 51 അംഗ സമിതിയിൽ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ ഉൾപ്പെടെ കേരളത്തിൽനിന്ന് നാലുപേരുണ്ട്. പി.സി. ചാക്കോ സ്ഥിരം ക്ഷണിതാവാണ്. മുതിർന്ന നേതാക്കൾക്കും യുവാക്കൾക്കും തുല്യപ്രാതിനിധ്യമുണ്ട്. സി.പി. ജോഷി, ജനാർദനൻ ദ്വിവേദി എന്നിവരെ ഒഴിവാക്കി.
സമിതിയിൽ കേരളത്തിന് ലഭിച്ച മികച്ച പ്രാതിനിധ്യം ശ്രദ്ധേയമാണ്. പാർട്ടി ഭരണഘടന അനുസരിച്ച് 23 അംഗങ്ങൾ, 18 സ്ഥിരം ക്ഷണിതാക്കൾ, 10 പ്രത്യേക ക്ഷണിതാക്കൾ എന്നിങ്ങനെയാണ് സമിതി. ദേശീയ അധ്യക്ഷനായ ശേഷം രാഹുൽ ഗാന്ധി ആദ്യമായി രൂപം നൽകിയ പ്രവർത്തക സമിതിയിൽ പോഷക സംഘടനകളായ ഐ.എൻ.ടി.യു.സി, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, എൻ.എസ്.യു എന്നിവയുടെ അധ്യക്ഷന്മാർ, സേവാദൾ ചീഫ് ഓർഗനൈസർ എന്നിവരും പ്രത്യേക ക്ഷണിതാക്കളാണ്.
ജൂലൈ 22നാണ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം. കോൺഗ്രസിെൻറ എല്ലാ സംസ്ഥാന അധ്യക്ഷന്മാരും സംസ്ഥാനങ്ങളിലെ നിയമസഭാകക്ഷി നേതാക്കളെയും പ്രവർത്തക സമിതിയുടെ വിപുല യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പ്രവർത്തക സമിതി (23 അംഗങ്ങൾ)
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മൻമോഹൻ സിങ്, മോത്തിലാൽ വോറ, ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, എ.കെ. ആൻറണി, അഹ്മദ് പേട്ടൽ, അംബിക സോണി, ഉമ്മൻ ചാണ്ടി, തരുൺ ഗൊഗോയ്, സിദ്ധരാമയ്യ, ആനന്ദ് ശർമ, ഹരീഷ് റാവത്ത്, കുമാരി ഷെൽജ, മുകുൾ വാസ്നിക്, അവിനാഷ് പാണ്ഡെ, കെ.സി. വേണുഗോപാൽ, ദീപക് ബാബ്രിയ, തമ്രധ്വജ് സാഹു, രഘുവീർ മീണ, ൈഗഖംഗം, അശോക് ഗെഹ്ലോട്ട്.
സ്ഥിരം ക്ഷണിതാക്കൾ (18)
ഷീല ദീക്ഷിത്, പി. ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ, ബാലാസാഹിബ് തോറത്ത്, താരിഖ് ഹമീദ് ഖറ, പി.സി. ചാക്കോ, ജിതേന്ദ്ര സിങ്, പി.എൽ. പുനിയ, രൺദീപ് സിങ് സുർജേവാല, ആശാ കുമാരി, രജനി പാട്ടീൽ, രാംചന്ദ്ര ഖുണ്ഡിയ, അനുഗ്രഹ് നാരായൺ സിങ്, രാജീവ് സതവ്, ശക്തി സിങ് ഗോഹിൽ, ഗൗരവ് ഗൊഗോയ്, എ. ചെല്ല കുമാർ.
പ്രത്യേക ക്ഷണിതാക്കൾ (10)
കെ.എച്ച്. മുനിയപ്പ, അരുൺ യാദവ്, ദീപേന്ദർ ഹൂഡ, ജിതിൻ പ്രസാദ, കുൽദീപ് വിഷ്ണോയ്, െഎ.എൻ.ടി.യു.സി പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് പ്രസിഡൻറ്, എൻ.എസ്.യു.െഎ പ്രസിഡൻറ്, മഹിള കോൺഗ്രസ് പ്രസിഡൻറ്, സേവാദൾ ചീഫ് ഒാർഗനൈസർ.
കേരളത്തിൽ നിന്ന് ഇത്രയും പ്രതിനിധികൾ ആദ്യം
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകസമിതിയിൽ കേരളത്തിൽനിന്ന് നാല് പേർ എത്തുന്നത് ആദ്യം. മുതിർന്ന നേതാവ് എ.കെ. ആൻറണിക്ക് പുറമെ ആന്ധ്രയുടെ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെ 23 അംഗ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തി. ഇതിന് പുറമെയാണ് ഡൽഹിയുടെ ചുമതലയുള്ള പി.സി. ചാേക്കായെ സ്ഥിരംക്ഷണിതാവാക്കിയത്.
ചെറുപ്പത്തിലെ വയലാർ രവി പ്രവർത്തകസമിതിയിൽ എത്തുേമ്പാൾ, അദ്ദേഹം മാത്രമായിരുന്നു അംഗം. പിന്നീടാണ് എ.കെ. ആൻറണി അംഗമായത്. 1978ലെ പിളർപ്പിന് ശേഷം എ.കെ. ആൻറണി, കെ. കരുണാകരൻ എന്നിവർ ഇരു കോൺഗ്രസിെൻറയും പ്രവർത്തകസമിതിയിൽ എത്തി. ഇന്ദിര ഗാന്ധി കോൺഗ്രസ് പ്രസിഡൻറായിരിക്കെ, പാർലമെൻററി ബോർഡിലും കെ. കരുണാകരൻ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.