ഭെയ്ൻസ (തെലങ്കാന): തെലങ്കാനയിൽ കോൺഗ്രസ് ജയിച്ചാൽ, രണ്ടുലക്ഷം വരെയുള്ള കർഷക വായ്പ ഒറ്റയടിക്ക് എഴുതിത്തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടി.ആർ.എസ് മേധാവി കെ. ചന്ദ്രശേഖർ റാവുവും വ്യാജ വാഗ്ദാനങ്ങൾ നൽകുകകയാണ്. അഴിമതി നടത്താനാണ് അവർക്ക് താൽപര്യമെന്നും രാഹുൽ ആരോപിച്ചു. നിർമൽ ജില്ലയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അംേബദ്കറിനെപ്പോലും അപമാനിച്ച ആളാണ് ചന്ദ്രശേഖർ റാവു. അംേബദ്കറിെൻറ പേരിലുള്ള പദ്ധതി മാറ്റിയത് റാവുവാണ്. തെലങ്കാനയിൽ മാറ്റംവരും. വ്യാജ വാഗ്ദാനം നൽകാനല്ല ഞാനിവിടെ വന്നത്. നിങ്ങൾക്ക് വ്യാജവാഗ്ദാനമാണ് താൽപര്യമെങ്കിൽ, അതിന് റാവുവിെൻറയോ മോദിയുടെയോ അടുത്ത് പോയാൽ മതി. അഴിമതി നടത്തി സ്വന്തം കുടുംബത്തിെൻറ സമ്പത്ത് വർധിപ്പിക്കാനാണ് റാവു ശ്രമിച്ചത്. ഇത് മുഖ്യമന്ത്രിയായതു മുതൽ തുടങ്ങിയതാണ്.
കേന്ദ്രത്തിലും സംസ്ഥാനത്തിലും കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആദിവാസി അവകാശ ബില്ലും ഭൂമി ഏറ്റെടുക്കൽ നിയമവും നടപ്പാക്കും. രാജ്യമാകെ വിളകൾക്ക് മതിയായ വില ലഭിക്കാതെ കർഷകർ ആത്മഹത്യ ചെയ്യുകയാണ്. കോൺഗ്രസ് പരുത്തി ക്വിൻറലിന് 7000 രൂപയെങ്കിലും വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് 3000 രൂപവീതം അലവൻസ് നൽകും. വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്ത സർക്കാറാണ് തെലങ്കാന ഭരിച്ചത്. മോദിയുടെ കാര്യത്തിലും ഇത് ബാധകമാണ്. കോൺഗ്രസ് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയിട്ടുണ്ട്.
വെറുപ്പിെൻറ ആശയമാണ് മോദി പ്രചരിപ്പിക്കുന്നത്. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ തിരിച്ചുവിടുന്നു. ഇതുവഴി തകരുന്നത് രാജ്യമാണ്. എല്ലാവരെയും ഒരുമിച്ച് നിർത്താൻ കോൺഗ്രസിനേ സാധിക്കൂ. മോദി നടപ്പാക്കിയ നോട്ടുനിരോധനം രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെ തകർത്തെന്നും അദ്ദേഹം പറഞ്ഞു. റഫാൽ വിഷയത്തിൽ രാജ്യത്തിനോട് മറുപടി പറയാൻ മോദി ബാധ്യസ്ഥനാണ്. രാജ്യത്തിെൻറ കാവൽക്കാരനെന്ന് പറയുന്ന മോദി സുഹൃത്ത് അനിൽ അംബാനിക്ക് റഫാൽ കരാർ കിട്ടാൻ കള്ളനായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.