മുംബൈ: ഗൂഗ്ളിൽ ജനം ഏറ്റവും കൂടുതൽ തിരഞ്ഞ ഇന്ത്യൻ രാഷ്ട്രീയ നേതാവ് രാഹുൽ ഗാന്ധി. പ് രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്നിലാക്കിയാണ് രാഹുലിെൻറ കുതിപ്പ്. 2018 ജനുവരി ഒന്നിനും 2019 ജനുവരി ആറിനും ഇടയിൽ ഗൂഗ്ൾ ന്യൂസിലെ അന്വേഷണം കണക്കാക്കി ബിസിന സ് സ്റ്റാൻഡേഡ് ഡോട്ട് കോമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗൂഗ്ൾ സെർച്ചിലെ 0-100 സ്കെയിലിൽ ആഗോളതലത്തിൽ രാഹുലിെൻറ റാങ്ക് 44 ആണെങ്കിൽ മോദിക്ക് 35ാം റാങ്ക് മാത്രമാണുള്ളത്. ഇന്ത്യയിൽ രാഹുൽ 49ാം റാങ്കിലാണെങ്കിൽ മോദി 38ാം സ്ഥാനേത്ത വരുന്നുള്ളൂ.
2014ൽ 37ാം റാങ്കിൽ മോദി ജനകീയത തെളിയിച്ചപ്പോൾ രാഹുലിെൻറ റാങ്ക് നാലു മാത്രമായിരുന്നു എന്നറിയുേമ്പാഴാണ് കുതിപ്പിെൻറ തിളക്കം ബോധ്യമാവുക. അഞ്ചു സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനുശേഷം രാഹുലിെൻറ ജനപ്രിയതയുടെ ഗ്രാഫ് കുത്തനെ ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ഗുജറാത്തിൽ ഇപ്പോഴും മോദിയുടെ പ്രഭാവം അസ്തമിച്ചിട്ടില്ലെന്നാണ് ഗൂഗ്ൾ ചലനങ്ങളിൽ കാണുന്നത്.
എന്നാൽ, തമിഴ്നാട്, ബിഹാർ, മധ്യപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ ഉദിച്ചുയർന്ന രാഹുൽപ്രഭാവത്തിൽ മോദി ഏറെ പിന്നിലായി. കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ ഇടപെടൽ സമൂഹമാധ്യമങ്ങളിൽ രാഹുൽ ഗാന്ധിക്ക് ഏറെ ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാൻ പാർട്ടി പ്രവർത്തകർക്കിടയിൽ ഒാൺലൈൻ വഴി രാഹുൽ നടത്തിയ അഭിപ്രായ സർവേ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.