ജയ്പുർ: രാജസ്ഥാനിൽ എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ നെഹ്റുവിെൻറയും ഗാന്ധിജിയുടെയും പങ്കിനെ കുറിച ്ചുള്ള വിവരങ്ങൾ വീണ്ടും സ്ഥാനം പിടിക്കും. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ വ്യക്തിയും രാജ്യത്തിെ ൻറ പ്രഥമ പ്രധാനമന്ത്രിയുമായ നെഹ്റുവിെൻറ പേര് നേരത്തെ രാജസ്ഥാൻ ഭരിച്ച ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർ ക്കാർ ടെക്സ്റ്റ് പുസ്തകത്തിൽ നിന്ന് നീക്കിയിരുന്നു.
സരോജിനി നായിഡു, മദൻ മോഹൻ മാളവ്യ തുടങ്ങി മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെ പേരും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ പുസ്തകത്തിൽ വരുത്തിയ പരിഷ്കാരങ്ങൾ പുതിയ കോൺഗ്രസ് സർക്കാർ വിശകലനം ചെയ്യും. മഹാത്മാഗാന്ധിയുടെയും നെഹ്റുവിെൻറയും സംഭാവനയെ കുറിച്ച് മതിയായ പ്രാതിനിധ്യം നൽകുമെന്നും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊത്താശ്ര പറഞ്ഞു.
പാഠപുസ്തകത്തിൽ ബി.ജെ.പി വരുത്തിയ പരിഷ്കാരങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാൻ വിദ്യാഭ്യാസ വകുപ്പിന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. കൂടാതെ കാവി നിറമുള്ള സൈക്കിൾ നൽകാനുള്ള ബി.ജെ.പി സർക്കാറിെൻറ തീരുമാനത്തെ കുറിച്ചും പരിശോധിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
വിവിധ ബോർഡുകളിലും കൗൺസിലുകളിലും ബി.ജെ.പി സർക്കാറിെൻറ രാഷ്ട്രീയ താൽപര്യമനുസരിച്ചുള്ള നിയമനങ്ങളും പുതിയ കോൺഗ്രസ് സർക്കാർ വിശകലനം െചയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.