ചെന്നൈ: രാഷ്ട്രീയത്തിൽ സജീവമാകുന്നതിെൻറ മുന്നോടിയായി സൂപ്പർതാരം രജനികാന ്ത് സ്വന്തമായി ചാനലും ദിനപത്രവും തുടങ്ങുന്നു. ‘രജനി മക്കൾ മൺറം’ അഡ്മിനിസ്ട്രേറ ്റർ വി.എം. സുധാകർ ആണ് ചെന്നൈ ട്രേഡ് മാർക്സ് രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിച്ചത്. സൂപ്പർ സ്റ്റാർ ടി.വി, രജനി ടി.വി, തലൈവർ ടി.വി എന്നീ മൂന്ന് പേരുകൾക്കുവേണ്ടി നൽകിയ അപേക്ഷകളിൽ രജനികാന്ത് തന്നെയാണ് ഒപ്പു വെച്ചിരിക്കുന്നത്.
തെൻറ പേരും ചിത്രവും ചാനലിൽ ഉപയോഗപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. തമിഴകത്തിലെ മിക്ക രാഷ്ട്രീയകക്ഷികൾക്കും സ്വന്തമായി ചാനലുണ്ട്. അണ്ണാ ഡി.എം.കെ- ന്യൂസ് ജെ, ശശികല കുടുംബം (അമ്മ മക്കൾ മുന്നേറ്റ കഴകം)- ജയ ടി.വി, ഡി.എം.കെ- കലൈജ്ഞർ ടി.വി, ഡി.എം.കെയെ പിന്തുണക്കുന്ന കലാനിധിമാരൻ കുടുംബത്തിെൻറ സൺ ടി.വി, വിജയ്കാന്തിെൻറ ഡി.എം.ഡി.കെ- ക്യാപ്റ്റൻ ടി.വി, പാട്ടാളി മക്കൾ കക്ഷി- മക്കൾ ടി.വി, എം.ഡി.എം.കെ- മതിമുഖം തുടങ്ങിയവയാണ് രാഷ്ട്രീയകക്ഷികൾ നടത്തുന്ന ചാനലുകൾ. രജനികാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ രാഷ്ട്രീയ പാർട്ടിയുടെ പേരും പതാകയും അറിയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.