തിരുവനന്തപുരം: സിനിമയിൽ മാത്രമല്ല, ഒടുവിൽ രാഷ്ട്രീയ ജീവിതത്തിലും ജനപ്രതിനിധിയായി മാറി രാജ്മോഹൻ ഉണ്ണിത് താൻ. മത്സരിച്ച രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട ഉണ്ണിത്താന് ആദ്യമായി ലോക്‌സഭ സ്ഥാനാർഥിത ്വം ലഭിച്ചതോടെ കാസർകോട്ട് നേടിയത് അട്ടിമറി വിജയം.
എസ്.എഫ്.ഐയുടെ കുത്തകയായ കൊല്ലം എസ്.എന്‍ കോളജ് യൂനിയ ന്‍ തെരഞ്ഞെടുപ്പില്‍ ഇന്നത്തെ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയെ തോല്‍പിച്ച അന്നത്തെ കെ.എസ്.യു നേതാവ ് ഉണ്ണിത്താന്, അതിനു ശേഷമുള്ള ആദ്യ ജയമാണ് അത്യുത്തര കേരളത്തിലേത്.
2006ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു കന്നിയങ്കം. സി.പി.എം കോട്ടയായ തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണനെതിരെ മികച്ച പ്രകടനം കാഴ്ചെവച്ച ഉണ്ണിത്താന് ഇടതു മുന്നണിയുടെ ഭൂരിപക്ഷം കുറച്ച് സി.പി.എമ്മിനെ ഞെട്ടിച്ചു. അടുത്ത തവണ കുണ്ടറയിൽ കടുത്ത മത്സരം കാഴ്ചവെെച്ചങ്കിലും സി.പി.എമ്മിലെ ജെ. മേഴ്സിക്കുട്ടിയമ്മയോട് പരാജയപ്പെട്ടു.
1971ലെ തെരഞ്ഞെടുപ്പിൽ കാസർകോട്ട് കോൺഗ്രസ് നേടിയ അട്ടിമറിക്കു ശേഷം സി.പി.എമ്മിനേറ്റ മറ്റൊരു ഞെട്ടലാണ് ഇത്തവണത്തേത്. 1957 മുതൽ സി.പി.എം നേതാവ് എ.െക.ജി ജയിച്ചു വന്ന കാസർകോട്ട് 1971ൽ അന്നത്തെ കെ.എസ്.യു പ്രസിഡന്‍റ് രാമചന്ദ്രൻ കടന്നപ്പള്ളിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ എ.കെ.ജി പാലക്കാേട്ടക്ക് മാറി. കാസർകോട് മത്സരിച്ച ഇ.കെ. നായനാർ പരാജയപ്പെട്ടു. 1984 മുതൽ സി.പി.എം ജയിച്ചു വരുന്ന മണ്ഡലമാണ് തെക്കു നിന്ന് വേണാടിന്റെ അങ്കത്തഴമ്പുമായി എത്തിയ ഉണ്ണിത്താൻ സ്വന്തമാക്കിയത്.
നാവാണ് അദ്ദേഹത്തിെൻറ കൈമുതൽ. അത് വിവാദങ്ങളും ക്ഷണിച്ചു വരുത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ഉണ്ണിത്താന് 2004ല്‍ കൊല്ലം ലോക്‌സഭ സീറ്റ് നല്‍കാതിരുന്നതായിരുന്നു അന്ന് പേമെന്‍റ് വിവാദത്തിന് വഴിതെളിച്ചത്. എ ഗ്രൂപ്പുകാരനായിരുന്ന ശൂരനാട് രാജശേഖരന്‍ കൊല്ലം സീറ്റില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് കരുണാകരനും ഐ ഗ്രൂപ്പിനുമെതിരെ പടപ്പുറപ്പാട് നടത്തിയ ഉണ്ണിത്താെൻറ വെളിപ്പെടുത്തലുകളായിരുന്നു അന്ന് യു.ഡി.എഫിനെ 20ല്‍ ഒരു സീറ്റിലൊതുക്കിയത്. തുടര്‍ന്ന്, ഐ ഗ്രൂപ്പിന് അനഭിമതനായ ഉണ്ണിത്താന്‍ പിന്നെ പാര്‍ട്ടിയിലെ ഒഴുക്കിനനുസരിച്ചും പലപ്പോഴും എതിരായും നീന്തി.
20ഒാളം സിനിമകളിൽ അഭിനയിച്ച ഉണ്ണിത്താൻ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.