ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷെൻറ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ, പൊതുസ്ഥാനാർഥിയെ നിർദേശിക്കാൻ പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിനെ ചുമതലപ്പെടുത്തി. എൻ.സി.പിയിലെ വന്ദന ചവാെൻറ പേരാണ് പൊതുവെ സ്വീകാര്യമായി ഉയർന്നുവന്നത്. എന്നാൽ, എൻ.സി.പിക്ക് താൽപര്യമില്ല. മറ്റു പേരുകൾ നിർദേശിക്കപ്പെട്ടതുമില്ല. ഇൗ സാഹചര്യത്തിലാണ് തീരുമാനമെടുക്കാൻ കോൺഗ്രസിനെ ചുമതലപ്പെടുത്തിയത്.
ജനതാദൾ-യുവിലെ ഹരിവംശ് നാരായൺ സിങ്ങിനെ എൻ.ഡി.എ സ്ഥാനാർഥിയാക്കിയ ബി.ജെ.പിക്ക് സഖ്യകക്ഷികളായ ശിവസേന, ശിരോമണി അകാലിദൾ എന്നിവയുടെ പിന്തുണ ഉറപ്പാക്കാനായിട്ടില്ല. രാജ്യസഭയിലാകെട്ട, മേൽകൈ പ്രതിപക്ഷത്തിനാണ്.
നിതീഷ് കുമാർ നയിക്കുന്ന ജനതാദൾ-യുവിന് രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കുന്നതിൽ ബി.ജെ.പിയുടെ മറ്റൊരു സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് എതിർപ്പുണ്ട്. അകാലിദളിലെ നരേഷ് ഗുജ്റാലിനാണ് സ്ഥാനാർഥിത്വം എന്നായിരുന്നു ആദ്യ സൂചനകൾ. നാലു വർഷത്തിനിടയിൽ ഒറ്റ ഗവർണർ സ്ഥാനമോ മന്ത്രിസ്ഥാനം ഒഴികെയുള്ള പദവികളോ സഖ്യകക്ഷികൾക്ക് ബി.ജെ.പി കൊടുത്തിട്ടില്ല.
എൻ.ഡി.എ സഖ്യത്തിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ ശിവസേന ബി.ജെ.പിയുമായി നിരന്തര കലഹത്തിലാണ്. കഴിഞ്ഞ മാസം ലോക്സഭയിൽ നടന്ന അവിശ്വാസ വോെട്ടടുപ്പിൽ വിട്ടുനിൽക്കുകയാണ് ശിവസേന ചെയ്തത്. വ്യാഴാഴ്ച വോെട്ടടുപ്പു നടക്കുേമ്പാൾ ഇരുകൂട്ടരും പിന്തുണക്കുമോ വിട്ടുനിൽക്കുേമാ എന്ന് ഉറപ്പിക്കാറായിട്ടില്ല. ഒഡിഷയിലെ ബി.ജെ.ഡി, തെലങ്കാനയിലെ ടി.ആർ.എസ് എന്നിവയുടെയും പിന്തുണ ഉറപ്പാക്കാനായിട്ടില്ല. പ്രതിപക്ഷ നിരയിൽ ഏറ്റവും വലിയ പാർട്ടി 51 സീറ്റുള്ള കോൺഗ്രസാണ്. എന്നാൽ, ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയുടെ സന്ദേശം മറ്റു പ്രതിപക്ഷ കക്ഷികൾക്ക് നൽകാൻ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാതിരിക്കുകയാണ് കോൺഗ്രസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.