തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റ് മുന്നണിയിലില്ലാത്ത ജെ.ഡി.യുവിന് നൽകിയതിൽ എൽ.ഡി.എഫ് ഘടകകക്ഷികൾക്ക് അതൃപ്തി. നേരത്തേ ഇൗ സീറ്റിൽ സി.പി.െഎ അവകാശവാദം ഉന്നയിച്ചിരുന്നു. ജനതാദൾ-എസും ചില തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നു. അതൊന്നും വകവെക്കാതെയാണ് ജെ.ഡി.യുവിനുതന്നെ സീറ്റ് നൽകാൻ സി.പി.എം തീരുമാനമെടുത്തത്. കാര്യമായ പ്രതിഷേധം ഘടകകക്ഷികൾ എൽ.ഡി.എഫ്യോഗത്തിൽ ഉയർത്തിയില്ലെങ്കിലും അമർഷം പുകയുകയാണ്. അംഗീകാരമില്ലാത്ത ഒരു പാർട്ടിക്ക് സീറ്റ് നൽകുന്നതിലെ സാേങ്കതികതയാണ് ജനതാദൾ -എസ് ചൂണ്ടിക്കാട്ടിയത്.
ദേശീയതലത്തിൽ ജനതാദൾ- യുനൈറ്റഡ് എന്നത് നിതീഷ്കുമാറിെൻറ പാർട്ടിയാണെന്നും ശരദ് യാദവുമായി സഹകരിക്കുന്ന കേരളഘടകത്തിന് െതരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരമില്ലെന്നുമുള്ള വാദമാണ് അവർ ഉന്നയിച്ചത്. മുമ്പ് യു.ഡി.എഫ് വീേരന്ദ്രകുമാറിന് നൽകിയ രാജ്യസഭാ സീറ്റാണിത്. അത് അവർ രാജിെവച്ചു. നിലവിൽ എൽ.ഡി.എഫ് സർക്കാണുള്ളത്. ആ സാഹചര്യത്തിൽ എൽ.ഡി.എഫിലെ ഘടകകക്ഷികൾക്ക് അർഹതപ്പെട്ടതാണ് ഇൗ സീറ്റെന്ന വാദവും യോഗത്തിലുയർന്നു.
എന്നാൽ, സി.പി.എം നേതൃത്വം ഇതിനോട് യോജിക്കാൻ തയാറായില്ല. അങ്ങനെയാണെങ്കിൽ ഇൗ സീറ്റ് കോൺഗ്രസിനുതന്നെ കൊടുക്കാമെന്ന അഭിപ്രായവും അവർ പ്രകടിപ്പിച്ചു. അതിനെ തുടർന്നാണ് ജെ.ഡി.യുവിന് സീറ്റ് നൽകാൻ തീരുമാനമെടുത്തത്. സി.പി.എം തീരുമാനത്തിൽ ജനതാദൾ -എസിന് കടുത്ത വിയോജിപ്പുണ്ട്. മുന്നണിയുടെ ഭാഗമല്ലാത്ത ഒരു പാർട്ടിക്ക് സീറ്റ് നൽകിയത് ശരിയായില്ലെന്ന് മുതിർന്ന നേതാവ് ‘മാധ്യമ’ ത്തോട് പറഞ്ഞു. ജെ.ഡി.യുവിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിനോട് യോഗത്തിൽ സി.പി.െഎയും സി.പി.എമ്മും യോജിപ്പ് പ്രകടിപ്പിെച്ചങ്കിലും ജനതാദൾ -എസ് വിയോജിച്ചതാണ് ജെ.ഡി.യു മുന്നണി പ്രവേശനത്തിന് തടസ്സമായത്. ദേവഗൗഡ നേതൃത്വം നൽകുന്ന ജനതാദൾ -എസും ശരദ് യാദവ് വിഭാഗവുമായി ദേശീയതലത്തിൽ ലയനനീക്കങ്ങൾ നടക്കുന്നുണ്ടെന്നും രണ്ട് പാർട്ടികളും ലയിച്ച് മുന്നണിയിൽ വരുന്നതല്ലേ നല്ലതെന്നുമുള്ള ജനതാദൾ -എസിെൻറ അഭിപ്രായം യോഗം അംഗീകരിച്ചു.
ഇനി ഒഴിവ് വരുന്ന രണ്ട് രാജ്യസഭാ സീറ്റുകൾ പങ്കിടാമെന്ന സി.പി.എമ്മിെൻറ അഭിപ്രായം സി.പി.െഎ അംഗീകരിക്കുകയായിരുന്നു. ജനതാദൾ -എസിെൻറ നിലപാടാണ് തങ്ങളുടെ മുന്നണി പ്രവേശനത്തിന് തടസ്സമായതെന്ന വിലയിരുത്തൽ ജെ.ഡി.യു നേതൃത്വത്തിനുണ്ട്. എന്നാൽ, ജനതാദളുമായി ലയിച്ചുള്ള മുന്നണി പ്രവേശനം തൽക്കാലം വേണ്ടെന്നാണ് പാർട്ടി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.