ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ അവർ നോക്കിക്കോളുമെന്ന് രമേശ് ചെന്നിത് തല. യു.ഡി.എഫിെൻറ സീറ്റ് വിഭജന ചർച്ച നാളെ തുടങ്ങും. ഉച്ചക്ക് 12നാണ് കേരള കോൺഗ്രസുമായുള്ള ചർച്ച. അവരുടെ അഭിപ്രായങ്ങൾ അതിൽ പറയാം. അതിന് മുമ്പ് അവകാശവാദം ഉന്നയിക്കാൻ തടസമില്ല, ഇതൊരു ഏകാധിപത്യ മുന്നണിയല്ല. കേരള കോൺഗ്രസിൽ പിളർപ്പിെൻറ പ്രശ്നമില്ല.
കോൺഗ്രസിെൻറ സ്ഥാനാർഥിപ്പട്ടിക മാർച്ച് രണ്ടാം വാരം തയാറാവും. ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. എം.എൽ.എമാർ മത്സരിക്കേണ്ട എന്നത് ദേശീയ തലത്തിൽ കോൺഗ്രസിെൻറ നയമാണ്. അതിൽ എവിടെയെങ്കിലും മാറ്റം വേണമെങ്കിൽ എ.െഎ.സി.സി അധ്യക്ഷൻ തീരുമാനിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.