കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് നാളെ സ്ഥാനം രാ ജിവെക്കും. ആലത്തൂർ ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഇവർ കോൺഗ്രസ് നിർദേശമനുസരിച്ചാണ് തിങ്കളാഴ്ച പ്രസിഡൻറ് പദവി രാജിവെക്കുന്നതെന്നറിയുന്നു.
19 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 10 പേരാണുള്ളത്. കോൺഗ്രസ് ആറ്, മുസ്ലിംലീഗ് മൂന്ന്, ദൾ യു.ഡി.എഫ് ഒന്ന് എന്നിങ്ങനെയാണിത്. എൽ.ഡി.എഫിെൻറ ഒമ്പത് അംഗങ്ങളിൽ എട്ടും സി.പി.എമ്മാണ്. ഒരാൾ എൻ.സി.പി.
ലോക്സഭ തെരഞ്ഞെടുപ്പിൽ രമ്യ ജയിച്ചാൽ അംഗത്വവും പ്രസിഡൻറ് സ്ഥാനവും ഒന്നിച്ച് ഒഴിയേണ്ടിവരും. അങ്ങനെവന്നാൽ പുതിയ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇരുഭാഗത്തും ഒമ്പതുവീതം അംഗങ്ങളാവുകയും നറുക്കെടുപ്പ് ആവശ്യമാവുകയും ചെയ്യും. ഇതൊഴിവാക്കാനാണ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഇപ്പോൾതന്നെ രാജിവെക്കുന്നത്.
നിയമപ്രകാരം 15-22 ദിവസത്തിനിടെ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കണം. അതായത്, ലോക്സഭ ഫലപ്രഖ്യാപനത്തിന് മുേമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കും. രമ്യക്ക് അംഗത്വം നിലനിർത്തി യു.ഡി.എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പിക്കാം.
പട്ടികജാതി സ്ത്രീസംവരണമാണ് ഈ പദവി. കോൺഗ്രസിലെ വിജി മുപ്രമ്മലായിരിക്കും പുതിയ സ്ഥാനാർഥിയെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.