വടകരയിൽ മത്​സരിക്കില്ല; പിന്തുണ യു.ഡി.എഫിന്​ -ആർ.എം.പി

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഞായറാഴ്ച ചേർന്ന ആർ.എം.പി.​െഎ സംസ്ഥാന സെക്രട്ടേറിയ റ്റ് യോഗത്തിൽ തീരുമാനം. വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജ​​െൻറ തോൽവി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സ്ഥാനാർഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് ‍യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി എൻ. വേണു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. രമ, അഡ്വ. പി. കുമാരൻകുട്ടി എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

വടകരയിൽ ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തകർ ഇറങ്ങി ജയരാജ‍​​െൻറ തോൽവി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. മറ്റു മണ്ഡലങ്ങളിൽ എന്ത് തീരുമാനിക്കണമെന്ന കാര്യത്തിൽ അതത് കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എൻ. വേണു പറഞ്ഞു. വടകരയിൽ ഒരു കൊലയാളി ജയിച്ച് പോകുന്ന സാഹചര്യം ഉണ്ടാവരുത്. അതുകൊണ്ടാണ്​ ജയരാജനെതിരെ വോട്ട് ചെയ്യുക എന്ന നിലപാട് സ്വീകരിച്ചതെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. രമ പറഞ്ഞു. നാലു മണ്ഡലങ്ങളിൽ ആർ.എം.പി.​െഎ സ്ഥാനാർഥികളെ നിർത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. വോട്ട് ഭിന്നിപ്പിച്ച് എതിരാളികളെ വിജയിപ്പിക്കേണ്ടതില്ലെന്നു കരുതിയാണ് മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തത്.

കോൺഗ്രസ് നേതൃത്വം തങ്ങളുമായി ഒരുരീതിയിലും ചർച്ച നടത്തിയിട്ടില്ല. കോൺഗ്രസ് പിന്തുണയോടെ വടകരയിൽ പൊതുസ്ഥാനാർഥിയായി കെ.കെ. രമ മത്സരിക്കുമെന്ന വാർത്ത എങ്ങനെയാണ് വന്നതെന്ന് അറിയില്ല. ഞങ്ങളൊക്കെ സ്നേഹിതരായിരുന്നുവെന്ന് ജയരാജൻ പറയുന്നത് കുറ്റബോധത്തിൽ നിന്നാണെന്നും നേതാക്കൾ പറഞ്ഞു.

Tags:    
News Summary - RMP Support UDF - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.