ആർ.എസ്​.പി കേന്ദ്ര കമ്മിറ്റിയിൽ ആറ്​ മലയാളികൾ

ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള ടി.ജെ. ചന്ദ്രചൂഡ​​​​െൻറ പിൻഗാമിയായി പശ്ചിമ ബംഗാളിൽനിന്നുള്ള ഷിദ്ദി ഗോസ്വാമിയെ ആർ.എസ്​.പി ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ന്യൂഡൽഹി മാവ്​ലങ്കർ ഹാളിൽ നടന്ന പാർട്ടിയുടെ 21ാമത്​ ദേശീയ സമ്മേളനം കേരളത്തിൽനിന്നുള്ള ആറു പേരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാക്കി.

ബാബു ദിവാകരൻ, കെ. സിസിലി, അഡ്വ. ജെ. മധു, അഡ്വ. രത്നകുമാർ, വി. ശ്രീകുമാരൻ നായർ, അഡ്വ. രാജേന്ദ്ര പ്രസാദ് എന്നിവരാണ്​ 51 അംഗ കേന്ദ്ര കമ്മിറ്റി​യിലെ ആറ്​ മലയാളികൾ. ദേശീയതലത്തിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഷിദ്ദി ഗോസ്വാമി ജനറൽ ​െസക്രട്ടറിയായ ശേഷം മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

ആർ.എസ്​.പി കേരളത്തിൽ കോൺഗ്രസുമായി സഹകരിക്കുന്നുണ്ടെങ്കിലും അവർക്ക്​ കീഴ്പ്പെട്ടിട്ടില്ല എന്ന്​ അദ്ദേഹം ചോദ്യത്തിനുത്തരം നൽകി. കേരളത്തിൽ കോൺഗ്രസുമായി സഹകരിക്കുന്നുണ്ടെങ്കിലും ഇടതു നിലപാടുകളിൽനിന്ന് വ്യതിചലിച്ചിട്ടില്ല. ദേശീയതലത്തിൽ ഇടത് ഐക്യം അനിവാര്യമാണെന്നും അതിനായി പ്രവർത്തിക്കുമെന്നും ഷിദ്ദി പറഞ്ഞു.

Tags:    
News Summary - RSP central committee; six persons from kerala - politics news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.