പാലക്കാട്: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള ശബരിമല വിഷയത്തിൽ നടത്തിയ നീക്കങ്ങൾ തിരിച്ചടിച്ചതായി ആർ.എസ്.എസിൽ അഭിപ്രായം. പിള്ളയെ പ്രസിഡൻറാക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ട വിഭാഗം തന്നെയാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. നിഷ്പക്ഷരായ വിശ്വാസികളുടെ പിന്തുണ ആർജിക്കാൻ ആദ്യഘട്ടത്തിൽ സാധിച്ചിരുന്നെങ്കിലും ശ്രീധരൻ പിള്ളയുടെ ‘സുവർണാവസര’ പ്രസംഗം ഉൾെപ്പടെയുള്ളവ അതില്ലാതാക്കിയെന്നാണ് വിമർശനം.
പ്രവർത്തകരെ ശബരിമലയിലെത്തിക്കണമെന്ന് കാണിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന് പുറത്തിറക്കിയ സർക്കുലർ ചോർന്നതും ആർ.എസ്.എസ് നേതാക്കൾ ഗൗരവപൂർവമായാണ് കാണുന്നത്. ഇതിനെ ‘പൊട്ടത്തരം’ എന്നാണ് ആർ.എസ്.എസിലെ ചിലർ വിശേഷിപ്പിക്കുന്നത്. അവധാനതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമായിട്ടും വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. സർക്കുലർ പുറത്തായശേഷം വിശദീകരിച്ച് പാർട്ടി പ്രസിഡൻറടക്കമുള്ളവർ രംഗത്തുവന്നത് കൂടുതൽ തിരിച്ചടിയായതായും ഇവർ വിലയിരുത്തുന്നു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണെൻറ ശബരിമല സന്ദർശനം ഗുണമുണ്ടാക്കിയത് സംസ്ഥാന സർക്കാറിനാണെന്ന വിലയിരുത്തലും ആർ.എസ്.എസിനകത്ത് ശക്തമാണ്.
നിലക്കലിലെ അതിക്രമത്തിൽ റിമാൻഡിലായ കെ. സുരേന്ദ്രനെ കാണാൻ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള എത്താതിരുന്നതിൽ പ്രവർത്തകരിലും ഒരു വിഭാഗം നേതാക്കളിലും അതൃപ്തിയുണ്ട്. നേട്ടമുണ്ടാക്കാനുള്ള അവസരം വരുമ്പോഴും ഗ്രൂപ്പിെൻറ പേരിൽ മാറിനിൽക്കുന്നത് ശരിയല്ലെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.