തിരുവനന്തപുരം: ശബരിമല വിധിയെ തുടർന്ന് ബി.ജെ.പിയും കോൺഗ്രസും വിശ്വാസികളുടെ പേരിൽ സർക്കാറിനെ അട്ടിമറിക്കാനുള്ള സമരമാണ് നടത്തുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ.
സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഉൗ സാഹചര്യത്തിൽ കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള എൽ.ഡി.എഫ് നിലപാട് വിശദീകരിക്കുവാൻ ജില്ലാ ആസ്ഥാനങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുമെന്ന് വിജയരാഘവൻ അറിയിച്ചു. സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള പ്രചാരണങ്ങളെ ചെറുക്കുകയാണ് ലക്ഷ്യം.
ഒക്ടോബർ 16ന് തിരുവനന്തപുരത്തും 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും വിശദീകരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇൗ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പെങ്കടുത്ത് നിലപാട് വിശദീകരിക്കും. 30ന് മുമ്പായി മുഴുവൻ ജില്ലകളിലും യോഗങ്ങൾ സംഘടിപ്പിക്കും. തുടർന്ന് ജില്ലാ കമ്മിറ്റികൾ ചേർന്ന് പഞ്ചായത്ത്, താലൂക്ക് തലങ്ങളിലും യോഗങ്ങളും കുടുംബയോഗങ്ങളും സംഘടിപ്പിച്ച് താഴേ തട്ടിലേക്ക് വരെ വിശദീകരണം എത്തിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
കോൺഗ്രസ് ബി.ജെ.പിയോടൊപ്പം നിന്ന് സമരത്തിന് സഹായം നൽകുകയാണ്. ഇത് വളരെ അപകടകരമായ സാഹചര്യമാണ്. പ്രതിഷേധ സമരങ്ങളിൽ പെങ്കടുക്കുന്നവരെല്ലാം മുഴുവൻ വസ്തുതകളും അറിഞ്ഞവരായിരിക്കില്ല. വസ്തുതകൾ അവരിലേക്കെത്തിച്ചു കഴിഞ്ഞാൽ പലരും സമരത്തിൽനിന്ന് പിൻമാറുമെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.