മുംബൈ: നിതീഷ് കുമാറിെൻറ ജെ.ഡി.യുവിന് പിന്നാലെ ശരദ് പവാറിെൻറ എൻ.സി.പിയും എൻ.ഡി.എ പക്ഷത്തേക്കെന്ന് അഭ്യൂഹം. കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ പവാറിെൻറ മകൾ സുപ്രിയാ സുലെക്ക് മന്ത്രിപദം കിട്ടുമെന്ന് ഒരു മറാത്തി ചാനൽ റിപ്പോർട്ട് ചെയ്തു. സുപ്രിയക്ക് പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര മന്ത്രിയാകുമെന്നും അദ്ദേഹത്തിെൻറ വിശ്വസ്തനും അമിത് ഷായുടെ അടുപ്പക്കാരനുമായ ചന്ദ്രകാന്ത് പാട്ടീൽ പകരം മുഖ്യമന്ത്രിയാകുമെന്നുമാണ് സൂചന. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ ൈകയിലാണ് പന്ത്. അടുത്ത അഞ്ചിനകം തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
പവാറിനെയും എൻ.സി.പിയെയും ശക്തമായി എതിർത്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ലെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിൽ പ്രചാരണം നടത്തിയത്. എൻ.സി.പിയെ അഴിമതിപാർട്ടിയെന്ന് പരിഹസിച്ച മോദി, അജിത് പവാർ അടക്കം അഴിമതി നേരിടുന്ന നാല് എൻ.സി.പി മുൻ മന്ത്രിമാരെ ജയിലിലയക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, കേന്ദ്രത്തിലും മഹാരാഷ്ട്രയിലും അധികാരത്തിലെത്തിയ ബി.ജെ.പി പവാറുമായി ഇടഞ്ഞ ഛഗൻ ഭുജ്ബലിനെ മാത്രമാണ് ജയിലിലടച്ചത്.
പരമരഹസ്യമാക്കിവെച്ച നോട്ട് അസാധുവാക്കലിനെക്കുറിച്ച് പവാറിെൻറ അഭിപ്രായം തേടിയെന്നും തെൻറ വഴികാട്ടിയാണ് പവാറെന്നും മോദി പവാറിെൻറ നാടായ ബരാമതിയിൽ ഒരു ചടങ്ങിൽ പറഞ്ഞത് കൗതുകത്തോടെയാണ് രാഷ്ട്രീയനിരീക്ഷകർ കേട്ടത്. മഹാരാഷ്ട്രയിൽ കേവല ഭൂരിപക്ഷത്തിന് 23 പേരുടെ കുറവുള്ള ബി.ജെ.പിക്ക് എൻ.സി.പി പുറത്തുനിന്ന് സഹായം വാഗ്ദാനം നൽകിയതും ശ്രദ്ധേയമായിരുന്നു. ശത കോടികളുടെ അഴിമതി ആരോപണമുള്ള അജിത് പവാർ, സുനിൽ തദ്കരെ എന്നിവർെക്കതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.