ഭരണഘടനയുെട 370ാം വകുപ്പ് എടുത്തുകളഞ്ഞ ബി.ജെ.പി സർക്കാറിെൻറ തീരുമാനവുമായി ബന്ധ പ്പെട്ട് വിവിധ അഭിപ്രായപ്രകടനങ്ങൾ ഉയരുന്നതിനിടെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കി രൺ റിജിജുവിേൻറതായി വന്ന ട്വിറ്റർ കുറിപ്പ് ഇങ്ങനെ വായിക്കാം: ‘‘വിവിധ പ്രദേശങ്ങള ിലുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം സർദാർജി പരിഹരിച്ചു. കശ്മീർ കാര്യം നെഹ്റുജി ഏ റ്റെടുത്തു; അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.’’
തെൻറ പ്രധാനമന്ത് രിയുടെ അതേ ഭാഷ കടമെടുത്താണ് റിജിജു നടത്തിയ ഇൗ പ്രസ്താവന. സർദാർ പേട്ടൽ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ കശ്മീരിൽ പാകിസ്താൻ അധിനിവേശം ഉണ്ടാകുമായിരുന്നില്ല എന്ന, നരേന്ദ്ര മോദിയുടെ പ്രസ്താവനയും ഇതേ ആശയമാണ് മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ, പേട്ടലിനെ നെഹ്റുവിെൻറ മുകളിൽ പ്രതിഷ്ഠിക്കാൻ ബി.ജെ.പി എല്ലായ്പ്പോഴും നടത്തുന്ന ഇത്തരം ശ്രമങ്ങൾ പക്ഷേ, വസ്തുതയുമായോ രേഖകളുമായോ പൊരുത്തപ്പെടാറില്ല എന്നാണ് നേര്. കശ്മീർ വിഷയത്തിൽ എല്ലായ്പ്പോഴും പേട്ടലും നെഹ്റുവും ഒരുമിച്ച് പ്രവർത്തിച്ചുവെന്നതാണ് ചരിത്ര സത്യം. ഇതേ യാഥാർഥ്യംതന്നെയാണ് ഭരണഘടനയുടെ 370ാം വകുപ്പുമായി ബന്ധപ്പെട്ടുള്ള വസ്തുതകളും.
ശൈഖ് അബ്ദുല്ലയുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നത് കാബിനറ്റ് മന്ത്രിയും കശ്മീർ മുൻ ദിവാനുമായിരുന്ന എൻ.ജി. അയ്യങ്കാർ ആയിരുന്നു. പ്രയാസമേറിയ ചർച്ചകളായിരുന്നു ഇവ എങ്കിലും ഒാരോ ഘട്ടത്തിലും പേട്ടലുമായി ചർച്ച നടത്തിയായിരുന്നു നെഹ്റു ഒാരോ ചുവടും വെച്ചത്. 1949 മേയ് 15-16 തീയതികളിലായി അയ്യങ്കാറും ശൈഖ് അബ്ദുല്ലയും തമ്മിൽ പേട്ടലിെൻറ വസതിയിൽ നടത്തിയ ചർച്ചയിൽ നെഹ്റുവിെൻറ സാന്നിധ്യവുമുണ്ടായിരുന്നു. പരസ്പരമുള്ള ധാരണ സംബന്ധിച്ച്, നെഹ്റുവിനു വേണ്ടി അയ്യങ്കാർ കരട് കത്ത് തയാറാക്കിയിരുന്നു. ഇത് പേട്ടലിന് അയച്ചുെകാടുക്കുകയും ‘‘ഇതിൽ താങ്കളുടെ അഭിപ്രായം നെഹ്റുജിയെ അറിയിക്കുമല്ലോ’’ എന്ന കുറിപ്പും വെച്ചു. പേട്ടലിെൻറ അനുമതി കിട്ടിയശേഷം മാത്രമേ ഇത് ശൈഖ് അബ്ദുല്ലക്ക് അയക്കൂ എന്നും അയ്യങ്കാർ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
ഇപ്പോൾ റദ്ദാക്കപ്പെട്ട വ്യവസ്ഥകൾ ചേർക്കാൻ ശൈഖ് അബ്ദുല്ല ആവശ്യപ്പെട്ടപ്പോൾ അസംതൃപ്തി ഉണ്ടായിരുന്നുവെങ്കിലും മുന്നോട്ടുപോകാൻതന്നെയാണ് പേട്ടൽ ആവശ്യപ്പെട്ടത്. ഇൗ സമയത്ത് നെഹ്റു വിദേശത്തായിരുന്നു. നെഹ്റു തിരിച്ചുവന്നപ്പോൾ പേട്ടൽ അദ്ദേഹത്തിന് എഴുതി: ‘‘വിശദമായ ചർച്ചകൾക്കുശേഷം വ്യവസ്ഥകൾ അംഗീകരിക്കാൻ പാർട്ടിയെ (കോൺഗ്രസ്) പ്രേരിപ്പിക്കാൻ കഴിഞ്ഞു.’’
ഇതുപോലെത്തന്നെ ശ്രദ്ധേയമാണ്, കശ്മീരിനെ സംബന്ധിച്ച് അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകൾ മോദി സർക്കാർ മറികടന്നതും. വാജ്പേയിയുടെ നയംതന്നെയാണ് തേൻറതുമെന്ന് നരേന്ദ്ര മോദി പറഞ്ഞതിെൻറ വിപരീതമാണ് തിങ്കളാഴ്ച അദ്ദേഹത്തിെൻറ സർക്കാർ എടുത്ത തീരുമാനം. വാജ്പേയിയുടെ ഫോർമുലയായ, ‘ഇൻസാനിയത്ത്-കശ്മീരിയത്ത്-ജംഹൂരിയത്ത്’ (മനുഷ്യത്വം-കശ്മീർ സ്വത്വം-ജനാധിപത്യം) മാത്രമേ കശ്മീരിൽ ഫലം കാണൂ എന്നായിരുന്നു മോദി അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.