വേങ്ങര: അമിത സംഘ്പരിവാർ വിധേയത്വത്തിലൂടെ ന്യൂനപക്ഷ മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വളംവെച്ച് കൊടുക്കുന്ന ഇടത്^വലത് മുന്നണികള്‍ വേങ്ങരയില്‍ മറുപടി പറയേണ്ടി വരുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ.സി. നസീറിെൻറ തെരഞ്ഞെടുപ്പ് കണ്വെന്ഷന് വേങ്ങര വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. കുഞ്ഞാലന്‍കുട്ടി അധ്യക്ഷത വഹിച്ചു. റോയി അറക്കല്‍, ജലീല്‍ നീലാമ്പ്ര, എ.കെ. അബ്ദുൽ മജീദ്, വി.ടി. ഇക്റാമുല്‍ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, എ. ബീരാന്‍കുട്ടി, ടി.എം. ഷൗക്കത്ത്, കൃഷ്ണന് എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, സി.കെ. സല്‍മ, സ്ഥാനാര്‍ഥി അഡ്വ. കെ.സി. നസീര്‍, പി.എം. ഷെരീഖാന്‍ എന്നിവർ സംസാരിച്ചു. കണ്‍വെന്‍ഷനുശേഷം വേങ്ങര ടൗണില്‍ പ്രകടനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.