പാട്ന: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സീറ്റ് പങ്കിടുന്നതിൽ ധാരണയായെന്ന് ജനതാദൾ യുണൈറ്റഡ് നേതാവ് നിതീഷ് കുമാർ.
തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുമായി മാന്യമായ ധാരണയിലെത്തിയിട്ടുണ്ട്. ഒൗദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും - നിതീഷ് കുമാർ പറഞ്ഞു.
നേരത്തെ ബി.ജെ.പി തയാറാക്കിയിരുന്ന കരട് പട്ടിക അനുസരിച്ച് 20 സീറ്റുകൾ പാർട്ടിക്കും 12 സീറ്റുകൾ ജെ.ഡി.യുവിനും രാം വിലാസ് പാസ്വാന് ആറും ഉപേന്ദ്ര കുശ്വക്ക് രണ്ടും സീറ്റുകളായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാൽ ഇത് സ്വീകാര്യമല്ലെന്ന് ജെ.ഡി.യു അറിയിച്ചിരുന്നു.
ബി.ജെ.പിക്ക് തന്നെ അറിയാമായിരുന്നു ഇത് സ്വീകാര്യമാകിെല്ലന്ന്. അതിനാൽ സീറ്റുകൾ ഇരു പാർട്ടികളും തുല്യമായി പങ്കുെവച്ച് പുതിയ പട്ടിക തയാറാക്കി. അതു പ്രകാം 17 സീറ്റുകൾ വീതം ബി.ജെ.പിക്കും ജെ.ഡി.യു വിനും ആറ് സീറ്റ് രാം വിലാസ് പസ്വാനും നൽകുമെന്ന് നിതീഷ് കുമാർ അറിയിച്ചു.
അതേസമയം, ഉപേന്ദ്ര കുശ്വ സംഖ്യത്തിൽ നിന്ന് പിരിയുകയാണെന്ന് സൂചനകളും പുറത്തു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.