ബംഗളൂരു: പ്രവർത്തകർ പൂക്കളും നോട്ടുകളുംകൊണ്ട് നിർമിച്ച മാലകളുമായി നേതാക്കളെ സ്വീകരിക്കുന്നത് ഇനി പഴങ്കഥ. നിയമസഭ തെരഞ്ഞെടുപ്പിന് തീയതി കുറിച്ച കർണാടകയിൽ ഇപ്പോൾ ആപ്പിൾ മാലയാണ് താരം. ചാമുണ്ഡേശ്വരി മണ്ഡലത്തിലെ ഹൂത്തഗള്ളിയിൽ ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രവർത്തകർ സ്വീകരിച്ചത് 750 കിലോയുടെ ആപ്പിൾ മാലയുമായി.
സിദ്ധരാമയ്യ ഇത്തവണ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്നാണ് മത്സരിക്കുന്നത്. ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതും ഇതേ മണ്ഡലത്തിൽനിന്നായിരുന്നു. 25 അടി നീളമുള്ള ആപ്പിൾ മാല ഉയർത്തിയത് ക്രെയിനിെൻറ സഹായത്തോടെയാണ്. ഏകദേശം 3,000ത്തോളം ആപ്പിളുകൾ കൊണ്ടാണ് മാല നിർമിച്ചത്. ഒന്നര ലക്ഷം രൂപയാണ് ചെലവ്. പ്രവർത്തകരൊരുക്കിയ അപ്രതീക്ഷ സമ്മാനം കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും, സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്.
ആപ്പിൾ മാലക്കു മുന്നിൽ പ്രവർത്തകർക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. പിന്നാലെ ആപ്പിളിനുവേണ്ടി ഗ്രാമീണരുടെ തിക്കിത്തിരക്കായിരുന്നു. ഗ്രാമീണരിൽനിന്ന് പിരിവെടുത്താണ് കൂറ്റൻ ആപ്പിൾ മാല ഒരുക്കിയത്. കഴിഞ്ഞയാഴ്ച മാണ്ഡ്യ ജില്ലയിൽ പ്രചാരണത്തിനെത്തിയ ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെയും മന്ത്രി ഡി.കെ. ശിവകുമാറിനെയും പ്രവർത്തകർ ആപ്പിൾ മാല കൊണ്ടാണ് സ്വീകരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.