ജനകീയ പ്രക്ഷോഭങ്ങളുടെ മുമ്പിൽ പിണറായി മുട്ടുമടക്കുന്നുവെന്നത് ജനാധിപത്യത്തിന്‍റെ വിജയം -കെ. സുധാകരൻ

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ മുമ്പിൽ പിണറായി വിജയൻ മുട്ടുമടക്കുന്നുവെന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പാവപ്പെട്ടവന്റെ കിടപ്പാടം നഷ്ടപ്പെടുത്തിയും സ്വന്തം പോക്കറ്റ് വീർപ്പിക്കാനായി ഇത്തരം തട്ടിക്കൂട്ട് പദ്ധതികളുമായി ഇനിയും പിണറായി വിജയൻ വരരുതെന്നും സുധാകരൻ പറഞ്ഞു.

അൽപമെങ്കിലും മാന്യത അവശേഷിക്കുന്നുണ്ടെങ്കിൽ കേരള പൊലീസിനാൽ തെരുവിലാക്രമിക്കപ്പെട്ട അമ്മമാരോടും പെങ്ങന്മാരോടും കുഞ്ഞുങ്ങളോടും മാപ്പ് പറയാൻ പിണറായി തയാറാകണം. പിണറായി വിജയനും കുടുംബത്തിനും കോടികൾ കട്ടുമുടിക്കാനുള്ള അഴിമതി റെയിൽ പദ്ധതി ഈ മണ്ണിൽ നടത്തിക്കില്ലെന്ന്  കോൺഗ്രസ് താക്കീത് ചെയ്തതാണ്.

പൊലീസിന്റെ ലാത്തിക്കും ബൂട്ടിനും മുന്നിൽ നെഞ്ചുറപ്പോടെ നിന്ന് പൊരുതിയ പ്രിയപ്പെട്ട പ്രവർത്തകർക്കും സമര പോരാളികൾക്കും വിജയാഭിവാദ്യങ്ങളും സുധാകരൻ അറിയിച്ചു. 

Tags:    
News Summary - Silver Line Project: K.Sudhakaran is a victory of democracy.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.