മുംബൈ: മഹാരാഷ്ട്ര ശിവസേന ഭരിക്കുമ്പോൾ സർക്കാറിെൻറ റിമോട്ട് ‘മാതോശ്രീ’യിൽ എന്നായിരുന്നു ഇതുവരെയുള്ള പറച്ചിൽ. എന്നാൽ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ (മഹാ വികാസ് അഗാഡി) ത്തിെൻറ നേതാവ് ഉദ്ധവ് താക്കറെ സംസ്ഥാനത ്തിെൻറ 18ാം മുഖ്യമന്ത്രിയായി അധികാരം ഏൽക്കുമ്പോൾ റിമോട്ട്, എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാറിെൻറ ‘സിൽവർ ഒാ ക്കി’ലേക്ക്. എൺപതുകളുടെ മധ്യത്തിൽ ബി.ജെ.പി-ശിവസേന സഖ്യം രൂപംകൊണ്ടപ്പോൾ ചർച്ചകളുടെ കേന്ദ്രം ബാൽ താക്കറെയുടെ മാതോശ്രീ ആയിരുന്നു. എന്നാൽ, 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതോടെ ഇൗ പതിവ് അവ സാനിപ്പിച്ചു. മാതോശ്രീയിൽ ഇരുന്ന് താക്കറെയുടെ പിൻഗാമിയായ ഉദ്ധവ് താക്കറെക്ക് തെൻറ പാർട്ടിയെ മാത്രമേ നയ ിക്കാൻ കഴിഞ്ഞുള്ളൂ.
എന്നാൽ, ഒക്ടോബർ 24ലെ നിയമസഭ തെരെഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തോടെ മുംബൈ നഗരത്തിലെ മറ്റ ൊരു അധികാര കേന്ദ്രം വീണ്ടും സജീവമായി. അത് ‘മറാത്ത സ്ട്രോങ്മാൻ’ ശരദ് പവാറിെൻറ നെപ്പൻസി റോഡിലെ ‘സിൽവർ ഒാക്’ ആയിരുന്നു. ഒരിക്കലും സാധ്യമാകുമെന്ന് കരുതാത്ത പുതുരാഷ്ട്രീയ സഖ്യമാണ് സിൽവർ ഒാക്കിലെ ചർച്ചകളിൽ പിറന്നത്. അഗാഡിയെ വ്യാഴാഴ്ച വൈകീട്ട് അധികാരത്തിൽ എത്തിക്കുന്നതുവരെ സിൽവർ ഒാക്കിൽ രാത്രികാലങ്ങളിൽ വിളക്കണഞ്ഞിരുന്നില്ല.
ബാൽ താക്കറെയുടെ ഉറ്റമിത്രമായിരുന്നു പവാർ. 2006ൽ ശിവസേന തകരുമെന്ന ഘട്ടത്തിൽ താക്കറെക്ക് താങ്ങായിനിന്നത് പവാറാണ്. 1978 മുതൽ 1995 വരെ നാലുഘട്ടങ്ങളിലായി മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പവാർ തന്നെയാകും പുതിയ അഗാഡി സർക്കാറിെൻറ ചാലകശക്തി. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളും ശിവസേനയും പവാറിനെ തങ്ങളുടെയും നേതാവായി പ്രതിഷ്ഠിച്ചു കഴിഞ്ഞു. അജിത് പവാറിനെ കൂട്ടുപിടിച്ച് അധികാരം തട്ടിയെടുക്കാൻ ബി.ജെ.പി നടത്തിയ വിഫലശ്രമം പവാറിനാണ് ഉപകരിച്ചത്. ബി.ജെ.പിക്ക് എതിരായ വികാരം പാർട്ടികളെയും നേതാക്കളെയും പവാറിലേക്ക് കൂടുതൽ അടുപ്പിച്ചു.
മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന ആമുഖത്തോടെ സഖ്യത്തിെൻറ പൊതുമിനിമം പരിപാടി
മുംബൈ: മതേതരത്വത്തിലൂന്നി ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യത്തിെൻറ (മഹാ വികാസ് അഗാഡി) പൊതുമിനിമം പരിപാടി (സി.എം.പി). ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരമൂല്യങ്ങള്‍ സഖ്യം ഉയര്‍ത്തിപ്പിടിക്കുമെന്ന ആമുഖത്തോടെയാണ് പൊതുമിനിമം പരിപാടിയുടെ തുടക്കം. രാജ്യത്തിെൻറ മതേതരഘടനയെ ബാധിക്കുന്ന ദേശീയവും പ്രാദേശികവുമായ തര്‍ക്കവിഷയങ്ങളില്‍ ശിവസേന, എന്‍.സി.പി, കോൺഗ്രസ് പാര്‍ട്ടികള്‍ ചര്‍ച്ചചെയ്ത് പൊതുതീരുമാനത്തില്‍ എത്തുമെന്നും ആമുഖത്തില്‍ പറയുന്നു.
ന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക മേഖലകളിലെ പിന്നാക്കാവസ്ഥയില്‍നിന്ന് മുന്നോട്ടുകൊണ്ടുവരാന്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരും. അവരുടെ ഭരണഘടനാപരമായ സുരക്ഷ നടപ്പാക്കും. പട്ടികജാതി പട്ടിക വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. മറാത്തികളും കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്ത് കഴിയുന്നവരുമായ യുവാക്കള്‍ക്ക് തൊഴിലില്‍ 80 ശതമാനം സംവരണം, കാര്‍ഷിക കടം എഴുതിത്തള്ളല്‍, പാവപ്പെട്ടവര്‍ക്ക് 10 രൂപക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കല്‍ തുടങ്ങിയവയാണ് മറ്റു വിഷയങ്ങള്‍. മന്ത്രിസഭയിലും പാര്ട്ടികള്ക്കിടയിലുമായി രണ്ട് ഏകോപന സമിതിക്ക് രൂപംനല്‍കും.
ജാതി, മത, ഭാഷ, ദേശ വ്യത്യാസമില്ലാതെ എല്ലാവര്ക്കും നീതി ഉറപ്പാക്കുമെന്ന് പൊതുമിനിമം പരിപാടി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാർത്തസമ്മേളനത്തില്‍ ശിവസേന നേതാവ് ഏക്നാഥ് ഷിണ്ഡെ പറഞ്ഞു. ഇത് തയാറാക്കാൻ മാർഗദര്‍ശനം നല്കിയ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മൂന്നു പാര്‍ട്ടികളും ഐകകണ്ഠ്യേനയാണ് പൊതുമിനിമം പരിപാടി തയാറാക്കിയതെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. സി.എം.പിയില്‍ മതേതരത്വത്തിന് പ്രാധാന്യം കിട്ടണമെന്നത് തങ്ങളുടെ നിര്‍ബന്ധമായിരുന്നുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
ഭുജ്ബലിന് മൂന്ന് പാർട്ടിയും സ്വന്തം
മുംബൈ: ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ (മഹാ വികാസ് അഗാഡി) സർക്കാറിൽ മന്ത്രിയാകുമ്പോൾ മൂന്നു പാർട്ടിയിലും പ്രവർത്തിച്ച അനുഭവവുമായി ഛഗൻ ഭുജ്ബൽ. 60കളിൽ ശിവസേനയിലൂടെയായിരുന്നു രാഷ്ട്രീയ തുടക്കം. ബാൽ താക്കറെയോടുള്ള ആരാധനയായിരുന്നു ശിവസൈനികനാക്കിയത്. പിന്നീട് താക്കറെയുടെ വലംകൈയായി. രണ്ടു തവണ മുംബൈ മേയറും രണ്ട് തവണ എം.എൽ.എയുമായ ഭുജ്ബലിനെ 1991ൽ ശരദ് പവാറുമായുള്ള അടുപ്പം കോൺഗ്രസിൽ എത്തിക്കുകയായിരുന്നു. 95ൽ സോണിയ ഗാന്ധിയുമായി പിണങ്ങി ശരദ് പവാർ എൻ.സി.പി രൂപവത്കരിച്ചപ്പോൾ ഭുജ്ബലും കൂടെ പോയി. എൻ.സി.പിയിൽ കരുത്തനായി വളർന്ന ഭുജ്ബൽ ഉപമുഖ്യമന്ത്രിപദംവരെ എത്തിയിരുന്നു. 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഡൽഹിയിലെ മഹാരാഷ്ട്ര സദൻ അഴിമതി കേസിൽ ജയിലിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.