കൽപറ്റ: തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻ തീരുമാനത്തിൽ മാറ്റം വരുത്തി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. സിറ്റിങ്ങ് എം.പിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകും. മത്സരിക്കണമെന്നാണ് ഹൈകമാൻഡ് പറയുന്നതെങ്കിൽ മത്സരിക്കും. എന്നാൽ, നിയമസഭയിലേക്ക് താൻ ഇനി മത്സരിക്കാനില്ലെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടിയിലെ പുനഃസംഘടന ഈ മാസം 30ന് പൂർത്തിയാക്കുമെന്നും കെ. മുരളീധരൻ അറിയിച്ചു. സുൽത്താൻ ബത്തേരിയിൽ ഇന്നലെ നടന്ന ലീഡേഴ്സ് മീറ്റിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ടി.എൻ. പ്രതാപനും കെ. മുരളീധരനും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബെന്നി ബഹനാനും നടത്തിയ വൈകാരിക പ്രസംഗത്തോടെ ഇരുനേതാക്കളും നിലപാട് മാറ്റുകയായിരുന്നു.
അഞ്ചു മാസം നീണ്ട രാഷ്ട്രീയ കർമ്മ പരിപാടികൾക്കാണ് വയനാട്ടിൽ ചേർന്ന ലീഡേഴ്സ് മീറ്റിൽ രൂപം നൽകിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനുളള മുന്നൊരുക്കങ്ങൾക്കാണ് അഞ്ചുമാസം. ബി.ജെ.പിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയ നയരേഖയ്ക്ക് കെ.പി.സി.സി നേതൃയോഗം ലീഡേഴ്സ് മീറ്റിൽ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.