തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർപേഴ്സനായി മുൻ എം.എൽ.എ ശോഭന ജോർജിനെ നിയമിച്ച് ഉത്തരവിറങ്ങി. വൈസ് ചെയർമാനായിരുന്ന എം.വി. ബാലകൃഷ്ണൻ സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. കോൺഗ്രസിൽ നിന്ന് വിട്ട ശോഭന ജോർജ് ഇക്കഴിഞ്ഞ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വേളയിലാണ് സി.പി.എമ്മിനോട് അടുക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സജീവമായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ച സാഹചര്യത്തിൽ സി.പി.എമ്മിെൻറ പ്രത്യുപകാരമായാണ് വൈസ് ചെയർപേഴ്സൺ സ്ഥാനത്തെ വിലയിരുത്തുന്നത്. കോൺഗ്രസ് നേതാവായിരുന്ന ശോഭന ജോർജ് 1991 മുതൽ 2006 വരെ മൂന്ന് ഘട്ടങ്ങളിലായി ചെങ്ങന്നൂരിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു. 2016ലെ നിയമസഭാ െതരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ വിമതസ്ഥാനാർഥിയായും മത്സരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.