തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഇടപെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി. ഭ ാരവാഹികളോ പ്രവര്‍ത്തകരോ പാര്‍ട്ടിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്നവിധം സമൂഹമാധ്യമങ്ങളില്‍ പ്രച ാരണം നടത്തിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
< p>വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രൂപ് പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാന്‍ പാടില്ല. സൈബര്‍ നിയമങ്ങള്‍ക്ക് വിധേയമായും സഭ്യമായ ഭാഷയിലും ആയിരിക്കണം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കേണ്ടത്. പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഏതെങ്കിലും ഭാരവാഹികളോ പ്രവര്‍ത്തകരോ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ സംസ്ഥാന കോഒാഡിനേറ്ററുടെ ശ്രദ്ധയില്‍ പെടുത്തണം. ഇത്തരം പരാതികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെൽ സംസ്ഥാന ചെയര്‍മാന്‍ ശശി തരൂര്‍ നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 29 അംഗ സെല്ലിനെയും മുല്ലപ്പള്ളി പ്രഖ്യാപിച്ചു. ജനുവരി 16ന് തിരുവനന്തപുരത്തും 17ന് തൃശൂരും 18ന് കണ്ണൂരും നടത്താനിരുന്ന ഡി.സി.സി ഭാരവാഹികളുടെ യോഗം മാറ്റിെവച്ചതായി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.