മുംബൈ: മാസം മുമ്പ് ഡൽഹിയിൽ നടന്ന എൻ.ഡി.എ യോഗത്തിൽ പങ്കെടുത്തതിൽ അഞ്ചു പാർട്ടികൾ ‘ഇൻഡ്യ’ സഖ്യത്തിൽ ചേരുമെന്ന് കോൺഗ്രസ് വക്താവ് അലോക് ശർമ. 38 പാർട്ടികളാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യ യോഗത്തിൽ പങ്കെടുത്തത്. ഇവരിൽ അഞ്ചു പാർട്ടികൾ ‘ഇൻഡ്യ’യുമായി ബന്ധപ്പെടുന്നുണ്ട്. ചിലർ ഉടനെയും ശേഷിച്ചവർ അടുത്ത തെരഞ്ഞെടുപ്പോടെയും ‘ഇൻഡ്യ’യുടെ ഭാഗമാകും-അലോക് ശർമ പറഞ്ഞു.
‘ഇൻഡ്യ’ സഖ്യത്തെ ആരു നയിക്കുമെന്ന ചോദ്യത്തിന് സഖ്യം ഊട്ടിയുറപ്പിക്കാനുള്ള ദൗത്യമാണ് കോൺഗ്രസിനെന്നും ഓരോ സംസ്ഥാനങ്ങളിലും അവിടത്തെ പ്രാദേശിക പ്രബല പാർട്ടികളാണ് സഖ്യത്തെ നയിക്കുകയെന്നും അദ്ദേഹം മറുപടി നൽകി. അമേത്തിയിലെ ജനങ്ങൾക്ക് ഗാന്ധി കുടുംബാംഗങ്ങൾ സ്വന്തം കുടുംബം പോലെയാണെന്നും അവിടെ ആരു മത്സരിക്കണമെന്നത് ഗാന്ധി കുടുംബം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേത്തിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.